'30 വര്‍ഷം മുമ്പ് വീട് വിട്ടിറങ്ങി, പല സ്ത്രീകളുമായും ബന്ധം; പുറത്തിറങ്ങിയാല്‍ ഞങ്ങളെയും കൊല്ലും'


കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരൻ ഷാജി(ഇടത്ത്) അറസ്റ്റിലായ പിതാവ് ഹമീദ്(വലത്ത്)

തൊടുപുഴ: പിതാവ് പുറത്തിറങ്ങിയാല്‍ തങ്ങളെയും കൊലപ്പെടുത്തുമെന്ന ഭയമുണ്ടെന്ന് തൊടുപുഴയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരന്‍ ഷാജി. തങ്ങളെ കൊലപ്പെടുത്തുമെന്ന് പിതാവ് ഹമീദ് പലതവണ ഭീഷണി മുഴക്കിയിരുന്നതായും പിതാവിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതും വൈരാഗ്യത്തിന് കാരണമായെന്നും ഷാജി പ്രതികരിച്ചു.

'ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവനെ തട്ടിക്കളയുമെന്ന് പലതവണ പറഞ്ഞിട്ടുണ്ട്. അവരെ തീര്‍ത്തുകളയുമെന്നും പെട്രോളൊഴിച്ച് കത്തിക്കുമെന്നും ബന്ധുക്കളോടും മറ്റുള്ളവരോടും പറഞ്ഞിരുന്നു. പക്ഷേ, പലതവണ ഇങ്ങനെ പറയാറുണ്ടായതിനാല്‍ അതൊന്നും കണക്കിലെടുത്തില്ല.

നേരത്തെ മുതല്‍ പിതാവിന് ഞങ്ങളോട് വൈരാഗ്യമാണ്. 30 വര്‍ഷം മുമ്പ് വാപ്പ വീട്ടില്‍നിന്ന് പോയതാണ്. വീട്ടില്‍ നെല്ല് പുഴുങ്ങാന്‍നിന്നിരുന്ന സ്ത്രീയോടൊപ്പമാണ് വാപ്പ പോയത്. അന്ന് മുതലേ ഞങ്ങളോട് വൈരാഗ്യമാണ്. ഞങ്ങള്‍ക്കെതിരേ ഓരോ കേസുകള്‍ കൊടുത്തുകൊണ്ടിരുന്നു . അഞ്ച് കേസുകള്‍ കോടതിയിലും രണ്ട് കേസുകള്‍ കളക്ടറേറ്റിലുമുണ്ടായിരുന്നു. അമ്പതോളം കേസുകള്‍ കരിമണ്ണൂര്‍ സ്‌റ്റേഷനിലുമുണ്ട്. അതില്‍ കോടതിയിലെ കേസുകള്‍ തീര്‍ന്നു. കളക്ടറേറ്റിലെ കേസില്‍ കമ്മിഷന്‍ വീട്ടിലെത്തി അന്വേഷണം നടത്തിയാണ് തീര്‍പ്പാക്കിയത്. മകന്റെ കൂടെയാണ് താമസമെന്നും വസ്ത്രവും ഭക്ഷണവുമെല്ലാം കിട്ടുന്നുണ്ടെന്നും അന്വേഷണത്തില്‍ കമ്മിഷന് ബോധ്യപ്പെട്ടതാണ്. അതിന്റെ ഉത്തരവുകളെല്ലാം കൈയിലുണ്ട്.

കൊല്ലപ്പെട്ട ഫൈസലും കുടുംബവും

വാപ്പ ഇഷ്ടദാനം നല്‍കിയത് റദ്ദാക്കണമെന്നതാണ് നിലവിലെ കേസ്. വല്യുപ്പാനെയും വല്യുമ്മയെയും നോക്കിയത് ഞങ്ങളാണ്. അവരുടെ സ്വത്തും ഞങ്ങളുടെ പേരിലാണ് എഴുതിയിരുന്നത്. അതും വേണമെന്ന് പറഞ്ഞ് കേസ് കൊടുത്തിരുന്നു. സ്ഥലം എഴുതിത്തരുന്ന സമയത്തും വാപ്പ ഇവിടെവന്ന് ബഹളംവെച്ചിരുന്നു. പകുതി സ്ഥലം വേണമെന്നാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. 14 സെന്റ് കൊടുക്കാമെന്ന് സമ്മതിച്ചു. അത് കൊടുക്കുകയും ചെയ്തു. അന്നും വാപ്പ ഹൈറേഞ്ചില്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഞങ്ങളെ അവസാനിപ്പിക്കുക എന്നത് മാത്രമായിരുന്നു വാപ്പയുടെ ലക്ഷ്യം. വാപ്പയുടെ പേരില്‍ ഇപ്പോഴും നാല് ലക്ഷം രൂപയോളം പണമായിട്ടുണ്ട്. അത് കൂടാതെ യാതൊരുവിധ ബാധ്യതകളുമില്ലാത്ത 65 സെന്റ് സ്ഥലവും ഉണ്ട്. സ്വത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പറയാന്‍ പറ്റില്ല. ഞങ്ങളെ തീര്‍ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. പേടിപ്പിക്കാന്‍ വേണ്ടി ഓരോന്ന് പറയുമെങ്കിലും കേസുകള്‍ കൊടുത്തിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഫൈസല്‍ പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ നിലവിലുള്ള സ്ഥലം വാപ്പയ്ക്ക് കിട്ടും. കാടുപിടിച്ച് കിടക്കുന്ന 45 സെന്റ് സ്ഥലവും വീടിരിക്കുന്ന പത്ത് സെന്റ് വസ്തുവുമാണുണ്ടായിരുന്നത്. അതില്‍നിന്നുള്ള ആദായം മരണംവരെ വാപ്പയ്ക്കുള്ളതാണ്.

ഞങ്ങള്‍ക്ക് പേടിയാണ്. പുറത്തിറങ്ങിയാല്‍ ഞങ്ങളെയും കൊല്ലുമെന്ന് നൂറുശതമാനം ഉറപ്പാണ്. ശിക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്യും'- ഷാജി വിശദീകരിച്ചു.

'എല്ലാദിവസവും മീനും ഇറച്ചിയും വേണമെന്ന് പറയാറുണ്ടായിരുന്നു. ഒരിക്കല്‍ ഉമ്മയുടെ കൂടെ ഹജ്ജിന് പോകാനായി ഒരുവര്‍ഷത്തോളം വാപ്പയെ എന്റെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. അന്ന് ഉമ്മയുടെ ചില രേഖകള്‍ ശരിയാകാത്തതിനാല്‍ ഹജ്ജ് യാത്ര നടന്നില്ല. അതോടെ വീണ്ടും വാപ്പ വീട്ടില്‍നിന്ന് തിരിച്ചുപോയി. പിന്നീട് ഉമ്മയ്ക്ക് സ്‌ട്രോക്ക് വന്നു. ആ സമയത്ത് ഒപ്പം താമസിച്ചിരുന്ന സ്ത്രീ വാപ്പയെ ഇറക്കിവിട്ടു. അത് കഴിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം. അവിടെനിന്ന് ഞാന്‍ വിളിച്ചുകൊണ്ടുവന്ന് എട്ടുമാസം എന്റെ കൂടെ താമസിപ്പിച്ചു. ഇതിനിടെ തൃപ്പുണിത്തുറ ആയുര്‍വേദ കോളേജില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്ത്രീയുമായി വാപ്പ ബന്ധം സ്ഥാപിച്ചു. ആ ബന്ധത്തെ ഉമ്മ എതിര്‍ത്തപ്പോള്‍ ഉമ്മയെ അടിച്ചു. ഉമ്മയുടെ ദേഹത്ത് തൊട്ടപ്പോള്‍ അതിനെ ഞാനും എതിര്‍ത്തു. ഇനി ഈ പരിപാടി പറ്റില്ലെന്നും ഉമ്മയെ മര്‍ദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. അങ്ങനെയാണെങ്കില്‍ വാപ്പ എന്റെ വീട്ടില്‍നിന്ന് മാറണമെന്നും ആവശ്യപ്പെട്ടു. അതോടെ വീണ്ടും ഇവിടെനിന്ന് പോയി കൊളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു. അതിനുശേഷം ഒരു വക്കീലിനെ വാപ്പ കണ്ടിരുന്നു. സ്വന്തം പേരില്‍ സ്ഥലമുണ്ടല്ലോ, നിങ്ങളുടെ വീട്ടില്‍ പോയി കിടന്നൂടെ എന്ന് അദ്ദേഹം ചോദിച്ചപ്പോഴാണ് വാപ്പ ചീനിക്കുഴിയിലെ വീട്ടില്‍ താമസം ആരംഭിച്ചത്'- ഷാജി പറഞ്ഞു.

Content Highlights: thodupuzha family murder case faisal's brother shaji says about their father hameed

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023

Most Commented