രാവിലെ ബിനുമോന്റെ ജയില്‍ചാട്ടം, വൈകിട്ട് വീട്ടുപരിസരത്ത് പിടിയില്‍; വിവരംനല്‍കിയത് ബന്ധുക്കള്‍


ജയിൽ ചാടിയ പ്രതി ബിനുമോനെ ശനിയാഴ്ച രാത്രി വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ

കോട്ടയം: ജയില്‍ചാടി പതിനാറുമണിക്കൂറിനുള്ളില്‍ പ്രതിയെ കുടുക്കിയത് പോലീസിന്റെയും ജയില്‍ അധികൃതരുടെയും മികവ്. പ്രതി ബിനുമോനെയാണ് കോട്ടയം ഈസ്റ്റ്, പാമ്പാടി പോലീസിന്റെയും ജയില്‍ വാര്‍ഡന്‍മാരുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനക്കൊടുവില്‍ രാത്രി വലയിലാക്കിയത്.

ശനിയാഴ്ച പുലര്‍ച്ചെ പ്രതി രക്ഷപ്പെട്ടപ്പോള്‍ മുതല്‍തന്നെ പോലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇയാള്‍ മീനടത്തെ വീടിനുസമീപത്ത് ഒളിവില്‍ കഴിയുന്നതായി വൈകീട്ട് വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസ് സംഘം ഇവിടെ നിരീക്ഷണം ശക്തമാക്കി. ഇതോടൊപ്പം കോട്ടയം, പാലാ എന്നിവിടങ്ങളിലെ ജയില്‍ വാര്‍ഡന്‍മാരും ഇവിടെ നിരീക്ഷണത്തിനുണ്ടായിരുന്നു.

ജില്ല വിട്ട് വന്‍ ക്രിമിനല്‍ സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമില്ലാത്തതിനാല്‍ മറ്റിടങ്ങളിലേക്കുപോകാന്‍ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി. മുട്ടമ്പലം, കഞ്ഞിക്കുഴി, കൊല്ലാട് ഭാഗങ്ങളില്‍ പോലീസ് സാന്നിധ്യമുണ്ടായിരുന്നു.

നാട്ടുകാരും പോലീസിനൊപ്പം ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. രാത്രി എട്ടരയോടെ വീടിനു സമീപത്തു തന്നെയുള്ള മീനടം മുണ്ടിനായിക്കല്‍ ഭാഗത്തുനിന്നുമാണ് ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തിയതോടെ സമീപം പുല്ല് വളര്‍ന്നുനില്‍ക്കുന്ന പാടത്തേക്ക് ഇയാള്‍ ഓടി. ജയില്‍ വാര്‍ഡന്‍മാരുടെ സഹായത്തോടെയാണ് പ്രതിയെ പോലിസ് പിടിച്ചത്.

പ്രതിയെ പിടിക്കുമ്പോള്‍ ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്‍, ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് ബി.സുനില്‍ കുമാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. ബന്ധുക്കള്‍ തന്നെയാണ് പ്രതിയെക്കുറിച്ച് വിവരം പോലീസിന് കൈമാറിയതെന്നാണ് സൂചന.

ചോദ്യം ചെയ്തത് നിരവധിപേരെ

ജയിലില്‍ കഴിയവേ പണം ആവശ്യപ്പെട്ടും, ജാമ്യം നല്‍കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ പലരെയും വിളിച്ചിരുന്നു അവരെയെല്ലാം പോലീസ് ചോദ്യംചെയ്തു. രാവിലെ മുതല്‍തന്നെ പലയിടത്തും ഇയാളെ കണ്ടതായി പോലീസിന് ഫോണ്‍കോളുകളും കിട്ടിയിരുന്നു.

കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍, കോട്ടയം വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് കൃഷ്ണ, ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു. ശ്രീജിത്ത്, പാമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ആര്‍. പ്രശാന്ത്കുമാര്‍, ഈസ്റ്റ് എസ്.ഐ. എം.എച്ച്. അനുരാജ്, പാമ്പാടി എസ്.ഐ. ലെബിമോന്‍, ഈസ്റ്റ് സ്റ്റേഷനിലെ എസ്. ഐ.മാരായ നൗഷാദ്, ജിജി ലൂക്കോസ്, അനില്‍, പ്രൊബേഷന്‍ എസ്.ഐ. ടി. അഖില്‍, സി.പി.ഒമാരായ പ്രതീഷ് രാജ്, വിബിന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

ജയില്‍വകുപ്പ് അധികൃതരും എത്തി

ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി. സാം തങ്കയ്യന്‍, ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് ബി. സുനില്‍കുമാര്‍ എന്നിവര്‍ ജില്ലാ ജയിലിലും പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ ജില്ലാ ജയിലിലെത്തിയത്. ജീവനക്കാരുടെ മൊഴിയെടുത്തു. പുലര്‍ച്ചെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോയെന്നാണ് പരിശാധിക്കുന്നത്. അന്വേഷണറിപ്പോര്‍ട്ട് ഡി.ജി.പി.ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ആര്‍.പി. 3552, ജയിലിനുള്ളില്‍ ശാന്തന്‍

കോട്ടയം: ആര്‍.പി. 3552 ഇതായിരുന്നു ജയിലില്‍ ബിനുമോന്റെ നമ്പര്‍. ജയിലില്‍ തികച്ചും ശാന്തസ്വഭാവക്കാരനായിരുന്നു. അതുകൊണ്ടുതന്നെയാണ് അടുക്കളജോലിക്ക് ഇയാളെ നിയോഗിച്ചതും. അവസരം മുതലെടുത്താണ് ഇയാള്‍ ജയില്‍ചാടിയത്.

ഏറെ വിവാദമായ ഷാന്‍ വധക്കേസിലുള്‍പ്പെട്ടെങ്കിലും ഇയാള്‍ ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളല്ല. ഷാന്‍ വധക്കേസിലെ മുഖ്യപ്രതി ജോമോനുമായുള്ള അടുത്ത ബന്ധമാണ് ഇയാളെ കേസില്‍ കുടുക്കിയത്. മദ്യപിച്ച് വാഹനമോടിച്ച കേസിലും തല്ലുകേസുകളിലും മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ട്.

കൊലപാതകക്കേസില്‍ കേസില്‍ ജാമ്യം തേടിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജയിലില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ഒരുമുണ്ടും ഷര്‍ട്ടും കൊണ്ടുപോയി. എന്നാല്‍ ഒരു ലുങ്കി ജയിലിനുള്ളിലുണ്ടായിരുന്നു. ഇയാള്‍ ഉപേക്ഷിച്ച ഈ ലുങ്കിയില്‍നിന്ന് മണം പിടിച്ച പോലീസ് നായ 'ജില്‍' കഞ്ഞിക്കുഴിയില്‍ ഇയാളുടെ സുഹൃത്തിന്റെ വീടിനു സമീപമെത്തി. ഈസ്റ്റ് പോലീസ് സ്റ്റേഷനുസമീപമുള്ള ബസ്സ്റ്റോപ്പിലും നായ എത്തി. ഇയാളുടെ ഭാര്യ രണ്ടാഴ്ചമുമ്പ് ഗള്‍ഫിന് പോയതായി പോലീസ് പറഞ്ഞു. ജയില്‍വളപ്പിലെ മതില്‍ ചാടിക്കടന്ന ഭാഗത്ത് ക്യാമറയില്ല.

Content Highlights: this is how police and jail officials trapped binumon who escaped from jail

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented