ഫ്ലാഷ് ഓണ്‍, വെന്റിലേഷന്‍ വഴി കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമം; പ്രതിക്കായി തിരച്ചില്‍


വഞ്ചിയൂർ പോലീസ് അന്വേഷണം തുടങ്ങി

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: നഗരത്തിൽ വനിതാ ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യം പകർത്തിയതായി പരാതി. ഈഞ്ചയ്ക്കൽ കാരാളി ഭാഗത്തെ സ്വകാര്യ ഹോസ്റ്റലിലാണ് സംഭവം. പരാതിയെതുടർന്ന് വഞ്ചിയൂർ പോലീസ് അന്വേഷണം തുടങ്ങി.

ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർഥിനി കയറിയപ്പോൾ വെന്റിലേഷന്‌ സമീപം ഫ്ലാഷിട്ട് മൊബൈൽ ഫോൺ ഇരിക്കുന്നതു കണ്ടു. കുട്ടി ബഹളംവെച്ചതോടെ മൊബൈലുമായി ഒരാൾ ഓടിപ്പോയതായാണ് പരാതി. എന്നാൽ ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാർഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു.



പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂർ പോലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

മ്യൂസിയത്തിനു മുന്നിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് അടുത്തിടെയാണ്. നൂറിലേറെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയ തെളിവുകൾ ഉറപ്പിച്ചാണ് അന്ന് പോലീസ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ വനിതാ ഹോസ്റ്റലിനുള്ളിലെ സംഭവം. എന്നാൽ ഈ സംഭവത്തിലുൾപ്പെട്ടയാളിന്റെ രൂപംപോലും പരാതിക്കാരി കാണാത്തത് പോലീസിനു വെല്ലുവിളിയാകും.

Content Highlights: thiruvananthapuram ladies hostel flash on ventilator bath scene filming mobile phone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented