കാട്ടാക്കടയില്‍ അതിര്‍ത്തി തര്‍ക്കത്തിനിടെ ആസിഡ് ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു


അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്.

പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

തിരുവനന്തപുരം: കാട്ടക്കടയില്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. കാട്ടാക്കട ഇടക്കോട് സ്വദേശി ബിന്ദു, അമ്മ മേരി, മകള്‍ അജിഷ്മ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍ക്കാര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചത്. അയല്‍വാസി തന്റെ സ്ഥലത്തേക്ക് കയറിയത് ചോദ്യം ചെയ്തതാണ് തര്‍ക്കത്തിലെത്തിയതെന്നാണ് ബിന്ദു പോലീസിന് മൊഴി നല്‍കിയത്.

സംഭവുമായി ബന്ധപ്പെട്ട് ബിന്ദുവിന്റെ അയല്‍വാസികളായ ചന്ദ്രിക, ബിനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights: thiruvananthapuram Kattakkada acid attack

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented