തിരുവനന്തപുരം: കല്ലമ്പലം ജംഗ്ഷനിൽ വാഹനത്തിൽവെച്ചിരുന്ന പണം പട്ടാപ്പകൽ മോഷ്ടിച്ചു. കല്ലമ്പലം കരിമ്പുവിള സ്വദേശി നാസിമുദ്ദീന്റെ പണമാണ് നാലംഗ സംഘം കവർന്നത്. 

To advertise here,

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കല്ലമ്പലം ജംഗ്ഷനിലെ ആശ്വാസ് ഫാർമസിക്ക് മുന്നിൽ പാർക്ക് ചെയ്ത ടൂവീലറിൽ നിന്ന് നാലംഗസംഘം പണം കവർന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന നാസിമുദിൻ, മറ്റൊരാൾക്ക് പുരയിടം വിറ്റ വകയിൽ ലഭിച്ച കമ്മീഷൻ തുക കൂടെയുള്ള മറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകുന്നതിനായി കല്ലമ്പലത്ത് എത്തിയതായിരുന്നു. 

ഒരാൾക്ക് പൈസ കൊടുത്ത ശേഷം ബാക്കി തുക സ്‌കൂട്ടറിന്റെ സീറ്റിനുള്ളിൽ വച്ചശേഷം അടുത്തുള്ള ഫാർമസിയിലേക്ക് പോയി. ഈ സമയം എസ് ബി ഐ ബാങ്കിന് മുന്നിലായി മോഷ്ടാക്കൾ നിലയുറപ്പിച്ചിരുന്നു. നാസിമുദീൻ പണം നൽകുന്നത് ശ്രദ്ധയിൽപ്പെട്ട സംഘം സ്കൂട്ടിയുടെ സമീപത്ത്  എത്തുകയും അതിനകത്തുണ്ടായിരുന്ന പണം കവരുകയും ചെയ്തു. 

സമാനമായ സംഭവം കുറച്ചുനാൾ മുൻപ് നെടുമങ്ങാട്ടും നടന്നിരുന്നു. അതും ഈ സംഘം തന്നെയെന്ന് കല്ലമ്പലം പോലീസ് പറഞ്ഞു. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി.