സ്‌കൂളിനുമുന്നിലെത്താന്‍ ഫോണില്‍ വെല്ലുവിളി; വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് വെട്ടേറ്റു


ഇരുഭാഗത്തുമായി 12-ലേറെ പേർ പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ട്

പ്രതീകാത്മക ചിത്രം | മാതൃഭൂമി/ ബി.എസ്. പ്രദീപ് കുമാർ

തിരുവനന്തപുരം: കമലേശ്വരം സ്‌കൂളിന് മുന്നിൽ വിദ്യാർഥികൾക്കിടയിലുണ്ടായ തർക്കത്തിലും തുടർന്ന് നടന്ന ഏറ്റുമുട്ടലിലും ഒരു യുവാവിന് പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.

കരിമഠം ഭാഗത്തുള്ള ഒരുസംഘം വിദ്യാർഥികളും കമലേശ്വരം പള്ളിത്തെരുവിലെ വിദ്യാർഥികൾക്കുമിടയിലാണ് അക്രമമുണ്ടായത്. 16-നും 20-നുമിടയിൽ പ്രായമുള്ള വിദ്യാർഥികളും പൂർവവിദ്യാർഥികളും അടങ്ങുന്ന സംഘമാണ് ഏറ്റുമുട്ടിയത്. പൂന്തുറ സ്വദേശിയായ അഫ്‌സൽ (19) എന്നയാൾക്ക് കാലിലാണ് വെട്ടേറ്റത്. ഇയാൾ ആശുപത്രിയിലാണ്.



കഴിഞ്ഞ ദിവസമാണ് ഇരുഭാഗത്തിനുമിടയിൽ തർക്കമുണ്ടായത്. തുടർന്ന് മൊബൈൽഫോണിലൂടെ ഇരുസംഘവും ഏറ്റുമുട്ടലിനുള്ള വെല്ലുവിളി ഉയർത്തി. കമലേശ്വരം സ്‌കൂളിന് മുന്നിലെത്താനായിരുന്നു ആഹ്വാനം. ഇവിടെ സംഘടിച്ചവരാണ് ഏറ്റുമുട്ടിയത്.

ഇരുഭാഗത്തുമായി 12-ലേറെ പേർ പോലീസിന്റെ പ്രതിപ്പട്ടികയിലുണ്ട്. കരിമഠം സ്വദേശിയായ സൂര്യ, പേരൂർക്കട കാച്ചാണി സ്വദേശിയായ സുധീഷ്‌കുമാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റുള്ളവരെ അന്വേഷിച്ചുവരുന്നതായി പോലീസ് അറിയിച്ചു.

Content Highlights: thiruvananthapuram group of students clash at front of a school after dispute over phone


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented