പ്രതീകാത്മക ചിത്രം/ മാതൃഭൂമി
തിരുവനന്തപുരം: അതിർത്തിത്തർക്കത്തെ തുടർന്ന് കരിക്കകത്ത് സി.ഐ.ടി.യു. ഭാരവാഹി സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കരിക്കകം ചാരുംമൂട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ചാരുംമൂട് ശ്രീരാഗം റോഡ് സ്വദേശിയുമായ വരുണി (35)നാണ് കുത്തേറ്റത്. സി.ഐ.ടി.യു. കരിക്കകം യൂണിറ്റ് കൺവീനർ അജയകുമാറിനെതിരേ പേട്ട പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ശനിയാഴ്ച വൈകീട്ട് നാലോടെ കരിക്കകം വായനശാലയ്ക്കു സമീപമായിരുന്നു സംഭവം. ഇരുവരും അകന്ന ബന്ധുക്കളും അയൽക്കാരുമാണ്. വരുണിന്റെ വയറിലേറ്റ മുറിവ് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.
അജയകുമാറിന്റെ വീട്ടിൽ സെപ്റ്റിക് ടാങ്ക് നിർമിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കത്തിക്കുത്തിലെത്തിയത്. അജയകുമാറിന്റെ ഭാര്യയെ വരുൺ അസഭ്യം പറഞ്ഞെന്നായിരുന്നു ആരോപണം. തർക്കം അറിഞ്ഞെത്തിയ അജയകുമാർ കറിക്കത്തി ഉപയോഗിച്ച് വരുണിനെ വയറിൽ കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ നേരത്തെ പാർട്ടിപരമായ തർക്കമുണ്ടായിരുന്നതായി ആരോപണമുണ്ട്.
Content Highlights: thiruvananthapuram citu cpim septic tank construction conflict branch secretary stabbed
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..