പിടിയിലായ പ്രതികൾ. ഇൻസെറ്റിൽ ആക്രമണത്തിന്റെ ദൃശ്യം
തിരുവല്ലം: പനത്തുറയ്ക്കടുത്ത് ബൈപ്പാസിലെ സര്‍വീസ് റോഡില്‍ ഭീതിവിതച്ച് അക്രമിസംഘം. ആറുപേരടങ്ങുന്ന സംഘം യുവാക്കളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കമ്പിയും മണ്‍വെട്ടിയും ഉപയോഗിച്ചായിരുന്നു അക്രമം. സംഭവം തടയാനെത്തിയ നാട്ടുകാരെ സംഘം വിരട്ടിയോടിച്ചു. ആക്രമണ സംഘത്തിലെ ആറുപേരില്‍ നാലുപേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.
പനത്തുറയ്ക്കു സമീപം സര്‍വീസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മദ്യശാലയ്ക്കു മുന്നില്‍ കഴിഞ്ഞ 27-ന് രാത്രി എട്ടോടെയായിരുന്നു അക്രമം. പാച്ചല്ലൂര്‍ സ്വദേശികളായ പ്രേംശങ്കര്‍(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്.
വെള്ളാര്‍ സ്വദേശികളായ വിനു(27), ജിത്തുലാല്‍(23) എന്നിവരൊണ് സംഘം ആക്രമിച്ചത്. വിനുവിന്റെ കാലുകള്‍ കമ്പിയും മണ്‍വെട്ടിയുടെ പിടിയും ഉപയോഗിച്ച് പ്രതികള്‍ അടിച്ചൊടിക്കുകയായിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ജിത്തു തടയാനെത്തിയപ്പോള്‍ സംഘം തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു.
ഒന്നാംപ്രതി പ്രേംശങ്കറിന്റെ സഹോദരന്‍ ഉണ്ണിശങ്കറിനെ ജിത്തുലാലും സംഘവും ഒരുവര്‍ഷം മുമ്പ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നതായും ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നും തിരുവല്ലം പോലീസ് പറഞ്ഞു.
എസ്.എച്ച്.ഒ. രാഹുല്‍ രവീന്ദ്രന്‍, എസ്.ഐ.മാരായ കെ.പി.അനൂപ്, മനോഹരന്‍, സീനിയര്‍ സി.പി.ഒ.മാരായ രാജീവ്, ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
Content Highlights: thiruvallam attack case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..