തുമ്പായത് വിരലടയാളം, പിന്നാലെയെത്തി പോലീസ്;17 പവനും ഒന്നരലക്ഷവും കവര്‍ന്നയാള്‍ പിടിയില്‍


സെൽവരാജ്

തിരുവല്ല: സ്റ്റുഡിയോ ഉടമയുടെ വീട്ടില്‍നിന്ന് 17 പവനും ഒന്നര ലക്ഷത്തോളം രൂപയും കവര്‍ന്നയാള്‍ പോലീസ് പിടിയിലായി. കന്യാകുമാരി പാലവിള പുല്ലുവിള പുതുവല്‍ വീട്ടില്‍ സെല്‍വരാജ് ക്രിസ്റ്റഫര്‍ (43) ആണ് അറസ്റ്റിലായത്. ഒന്‍പത് ലക്ഷത്തോളം രൂപയും ഇയാളില്‍നിന്ന് കണ്ടെടുത്തു.

എസ്.സി.എസ്. കവലയിലെ പിയാത്തോ സ്റ്റുഡിയോ ഉടമ ലീ പിയാത്തയില്‍ ലീലാ ബോബിയുടെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. പ്രധാന വാതിലിനോട് ചേര്‍ന്ന ജനാലയുടെ കൊളുത്ത് നീക്കിയശേഷം അതുവഴി കമ്പി ഉപയോഗിച്ച് വാതിലിന്റെ കുറ്റി തുറക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നത്.



മുകള്‍നിലയില്‍ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ രാവിലെയാണ് കവര്‍ച്ചാവിവരം അറിയുന്നത്. പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

സ്ഥലത്തുനിന്നു ശേഖരിച്ച വിരലടയാളം സെല്‍വരാജിനെ തിരിച്ചറിയാന്‍ ഇടയാക്കി. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഫിംഗര്‍ പ്രിന്റ് ബ്യൂറോവഴി വിരലടയാളം ഒത്തുനോക്കിയതോടെ പ്രതിയെ തേടി കന്യാകുമാരിയിലേക്ക് തിരുവല്ല പോലീസ് പോയി.

വീട്ടിലുണ്ടായിരുന്ന പ്രതിയെ പോലീസ് നിരീക്ഷിച്ചു. അവിടെവെച്ച് കസ്റ്റഡിയിലെടുക്കാന്‍ അവസരമില്ലാത്തതിനാല്‍ സെല്‍വരാജിനെ പിന്തുടര്‍ന്ന് മാര്‍ത്താണ്ഡത്തിന് അടുത്തുവെച്ച് പിടിക്കുകയായിരുന്നെന്ന് ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു.

മോഷണമുതല്‍ മാര്‍ത്താണ്ഡത്തെ സ്ഥാപനത്തില്‍ പണയം വെച്ചിരിക്കുകയാണെന്ന് ഇയാള്‍ പോലീസിനോടുപറഞ്ഞു. പ്രതിയെ റിമാന്‍ഡു ചെയ്തു

കവിയൂരിലെ മോഷണം: പോലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കവിയൂര്‍: കവിയൂരില്‍ 23 പവന്‍ സര്‍ണവും 65,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി സി.സി. ക്യാമറ ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ച് വരുന്നതായി തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ്‌ േതാട്ടഭാഗത്ത് ഇട്ടുവിരുത്തിയില്‍ കുന്നുംപുറത്ത് വീട്ടില്‍ ഷാജി ചാക്കോയുടെ വീട്ടിലെ ജനാല കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീടിന്റെ പിന്‍ഭാഗത്തെ മുറിയുടെ ജനാല കൊളുത്ത് തകര്‍ത്ത്് അതിനോട് ചേര്‍ന്നിരുന്ന ഇരുമ്പ് അലമാര ജനാലയ്ക്ക് അരികിലേക്ക് വലിച്ചടുപ്പിച്ചായിരുന്നു മോഷണം.

അലമാരയ്ക്ക് മുകളില്‍ വെച്ചിരുന്ന താക്കോല്‍ കൈവശപ്പെടുത്തി തുറന്നാണ് ബാഗുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടുദിവസം പിന്നിടുന്നതിന്റെ ഇടയിലാണ് കവര്‍ച്ച. തോട്ടഭാഗം-ചങ്ങനാശ്ശേരി പാതയുടെ ചേര്‍ന്നുള്ള വീടാണിത്. മോഷ്ടക്കാള്‍ ഇതുവഴി രക്ഷപ്പെടാനാണ് ഏറെ സാധ്യത. ഇതിനാല്‍ സി.സി.ടി.വി. പരിശോധനയില്‍ ഇവരെ കണ്ടെത്താനുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

വീടിന്റെ ഒന്നാംനിലയില്‍ പോര്‍ട്ടിക്കോയുടെ പുറത്തുനിന്നുള്ള വാതിലും കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി ശേഖരിച്ച തെളിവുകളും പ്രതികളെ കുടുക്കാന്‍ സഹായകമാകും കവിയൂരില്‍ അടുത്തിടെ നടന്ന വന്‍കവര്‍ച്ചയാണിത്.

കുരമ്പാലയില്‍ വീട്ടിലെ മോഷണത്തിന് തുമ്പില്ല

പന്തളം: കുരമ്പാല കവലയ്ക്ക് സമീപമുള്ള വീട്ടില്‍നിന്നും എട്ടുപവനോളം സ്വര്‍ണവും 2500 രൂപയും മോഷ്ടിച്ചതിലെ അന്വേഷണവും എങ്ങുമെത്തിയില്ല. റിട്ട ഡി.എഫ്.ഒ.യുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉള്ള സമയത്തുതന്നെയാണ് ജനലഴി അറുത്ത് മോഷണം നടത്തിയത്. പോലീസും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

പുന്തല വെട്ടിക്കാട്ടേത്ത് ക്ഷേത്രത്തില്‍ പൂട്ട് കുത്തിത്തുറന്നും പുന്തല അമ്പീമുക്കിലുള്ള മലങ്കര കത്തോലിക്കാ പള്ളിയുടെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം നടത്തിയവരെ പോലീസിന് പിടികൂടാനായിട്ടില്ല. എം.സി.റോഡിനരികിലുള്ള വീട്ടിലാണ് കുരമ്പാലയില്‍ മോഷണം നടന്നത്. പുന്തലയിലും റോഡരികിലുള്ള ആരാധനാലയങ്ങളിലായിരുന്നു മോഷണം.

Content Highlights: thiruvalla theft case accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented