രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം: സംശയം ശരിയെങ്കില്‍ ഞെട്ടിക്കുന്ന കേസ്; അസാധാരണമെന്ന് കമ്മീഷണർ


കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. നാഗരാജു

കൊച്ചി: എറണാകുളത്ത് നരബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയെന്ന സംശയത്തില്‍ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. നാഗരാജു. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേ സമയം ഇക്കാര്യത്തില്‍ വൈകുന്നേരത്തോടെ വ്യക്ത വരുമെന്നും അദ്ദേഹം അറിയിച്ചു.

സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന് ലഭിച്ച വിവരം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. വൈകുന്നേരത്തോടെ കാര്യങ്ങളില്‍ വ്യക്തത വരും. ഒരു കാണാതായ കേസില്‍ വന്ന ദുരൂഹതയാണ് സംശയത്തിലേക്ക് നയിച്ചതെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി്.



കടവന്ത്രയിലാണ് കാണാതായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം തിരുവല്ലയിലേക്ക് തിരിച്ചത്. തെളിവുകള്‍ ലഭിച്ചാലെ കാണാതായവര്‍ കൊല്ലപ്പെട്ടോ എന്നോ സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതൊരു സാധാരണ കേസ് അല്ല. പ്രധാനപ്പെട്ട കേസായിട്ടാണ് പരിഗണിക്കുന്നത്. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കേസാണെന്ന് തോന്നുന്നുവെന്നും കമ്മീഷണര്‍ അറിയിച്ചു.

കടവന്ത്ര, കാലടി സ്വദേശികളായ പത്മ, റോസ്‌ലി എന്നിവരെയാണ് കാണാതയത്. തിരുവല്ല സ്വദേശികള്‍ ആഭിചാരക്രിയയുടെ ഭാഗമായി ഇരുവരേയും കൊന്ന് കഷണങ്ങളാക്കി കുഴിച്ചുമൂടിയെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം.

Content Highlights: thiruvalla-human-sacrifice case-kochi city police commissioner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented