സിദ്ദിഖ്, മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ട്രോളി ബാഗ്
തിരൂര്‍: കോഴിക്കോട് ഹോട്ടല്‍ നടത്തുന്ന തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ധിഖിനെ കാണാതായ ദിവസം മുതല്‍ തന്നെ ഇയാള്‍ ഉപയോഗിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമായിരുന്നുവെന്ന് മകന്‍ ഷെഹദ്. തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് എ.ടി.എം. വഴി പണം പിന്‍വലിക്കപ്പെട്ടത്. ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി തന്റെ പേരില്‍ എടുത്ത അക്കൗണ്ടായിരുന്നു ഇത്. സിദ്ധിഖ് ഉപയോഗിച്ചിരുന്ന ഫോണില്‍നിന്ന് യു.പി.ഐ. വഴിയും പണം പിന്‍വലിച്ചിരുന്നുവെന്നും ഷെഹദ് പറഞ്ഞു.
മേയ് 18 വ്യാഴാഴ്ച മുതലുള്ള ദിവസങ്ങളില്‍ അക്കൗണ്ടിലെ മുഴുവന്‍ പണവും തീരുന്നത് വരെ പിന്‍വലിക്കല്‍ തുടര്‍ന്നു. കാണാതായ ദിവസം കോഴിക്കോട് വെച്ചും പിന്നീട് പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളിലെ എ.ടി.എമ്മില്‍ നിന്നുമാണ് പണം പിന്‍വലിച്ചത്. രാത്രി സമയങ്ങളിലായിരുന്നു എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചത്. അങ്ങാടിപ്പുറം ഭാഗത്തുള്ള ഒരാളുടെ അക്കൗണ്ടിലേക്കാണ് യു.പി.ഐ. വഴി പിന്‍വലിച്ച പണം പോയത്. രണ്ടുലക്ഷത്തിനടുത്ത് രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടമായിട്ടുണ്ടെന്നും ഷെഹദ് പറഞ്ഞു.
രണ്ടു മൊബൈല്‍ നമ്പറാണ് സിദ്ധിഖിനുണ്ടായിരുന്നത്. വ്യാഴാഴ്ച മുതല്‍ തന്നെ ഇത് രണ്ടും സ്വിച്ച് ഓഫ് ആയിരുന്നു. ഹോട്ടലിലെ സാധനങ്ങള്‍ തീര്‍ന്നപ്പോള്‍ ജീവനക്കാര്‍ മകനെ വിളിച്ചപ്പോഴാണ് പിതാവിനെ കാണാതായ വിവരം മനസിലാകുന്നത്. സിദ്ധിഖ് ഹോട്ടലിലുണ്ടാവുമെന്നാണ് കുടുംബം കരുതിയത്. സിദ്ദിഖ് വീട്ടിലെത്തിയെന്ന് ജീവനക്കാരും കരുതി. ഇതിന് മുമ്പ് ഷെഹദ് ഹോട്ടലില്‍ പോയിരുന്നു. സിദ്ദിഖും ഷിബിലിയും അവിടെയുണ്ടായിരുന്നില്ല. ഷിബിലിയെക്കുറിച്ച് സംശയകരമായ അഭിപ്രായങ്ങള്‍ മറ്റ് ജീവനക്കാര്‍ പറഞ്ഞിരുന്നു. ഹോട്ടലിലെ കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇതില്‍ മറ്റ് ജീവനക്കാര്‍ക്ക് ശിബിലിയെ സംശയമുണ്ടായിരുന്നു.
വ്യാഴാഴ്ച തന്നെയാണ് യു.പി.ഐ. വഴിയുള്ള അവസാനം പണം പിന്‍വലിച്ചത്. കോഴിക്കോട് ഭാഗത്ത് വെച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിന്നീട് എ.ടി.എം. വഴിയാണ് പണം പിന്‍വലിച്ചത്. സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് എടുത്തത്. തുടര്‍ന്നാണ് പണം നഷ്ടമായത് ഷെഹദ് അറിയുന്നത്.
Content Highlights: thirur de casa inn hotel owner murder son shahad about account details of siddique
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..