മദ്യക്കടയുടെ ചുമര്‍ തുരന്ന് ഉള്ളില്‍കടന്നു, മോഷണശേഷം അടിച്ച് പൂസായി ഉള്ളില്‍ കുടുങ്ങി; പിടിയില്‍


മോഷ്ടാക്കളെ പോലീസ് കടയിൽ നിന്ന് പുറത്തിറക്കുന്നു | Photo: Screengrab from video posted on twitter.com/NovinstonLobo

ചെന്നൈ: മദ്യവില്‍പനശാലയുടെ ചുമര്‍ തുരന്ന് അകത്തുകടന്ന കള്ളന്മാര്‍ പോലീസ് പിടിയില്‍. മോഷണത്തിന് ശേഷം അടിച്ചൂപൂസായി ഉള്ളില്‍ കുടുങ്ങിയ രണ്ടുപേരാണ് പോലീസ് പിടിയിലായത്. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിലുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയില്‍ കരവട്ടിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യക്കടയിലാണ് സംഭവം.

ജീവനക്കാര്‍ മദ്യക്കട അടച്ചു പോയശേഷമാണ് ഒരുവശത്തെ ചുമര്‍ തുരന്ന് ഇരുവരും ഉള്ളില്‍ പ്രവേശിച്ചത്. മേശവലിപ്പിലുണ്ടായിരുന്ന പണം എടുത്ത് പുറത്തുകടക്കാന്‍ ഒരുങ്ങുമ്പോഴാണ് മദ്യക്കുപ്പികള്‍ ഇരുവരുടേയും ശ്രദ്ധയില്‍പ്പെട്ടത്. കവര്‍ച്ചയ്ക്കു ശേഷം മദ്യവില്‍പ്പനശാലയുടെ റാക്കിലിരുന്ന മദ്യമെടുത്തു കഴിച്ച് ലഹരിയിലായതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു.

രാത്രി രണ്ടുമണിയോടെ കരവപ്പെട്ടി പൊലീസിന്റെ പട്രോളിങ് സംഘം കടയുടെ സമീപമെത്തിപ്പോള്‍ ഉള്ളില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുന്നിലെ സിസിടിവി ക്യാമറകളുടെ വയറുകള്‍ മുറിച്ചുമാറ്റിയതായും ഒരുവശത്തെ ചുവര്‍ തുരന്നതായും കണ്ടെത്തി. മദ്യക്കുപ്പികള്‍ താഴെവീഴുന്ന ശബ്ദം ആവര്‍ത്തിച്ചതോടെയാണ് ഉള്ളില്‍ ആളുണ്ടെന്ന് പൊലീസ് ഉറപ്പിച്ചത്.

മദ്യപിച്ച് ബോധം പോയ നിലയില്‍ കടക്കുള്ളില്‍നിന്ന് പുറത്തിറങ്ങാനാവാതെ കുടുങ്ങിയ ഇരുവരെയും പൊലീസ് അതേ ദ്വാരത്തിലൂടെ തന്നെ പുറത്തിറക്കി. ഇരുവരില്‍ നിന്നും 14,000 രൂപ പോലീസ് കണ്ടെടുത്തു. സ്റ്റേഷനിലെത്തിച്ച രണ്ടുപേരെയും മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Content Highlights: Thieves pass out after gulping pegs at liquor store they came to steal from, arrested in Tamil Nadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented