മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടത് വൻ കവർച്ചാസംഘം; യു.പി. സ്വദേശിയെ തിരിച്ചറിഞ്ഞു


പോലീസിനു ലഭിച്ച മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ

തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഷണശ്രമത്തിനിടെ തോക്കുചൂണ്ടി രക്ഷപ്പെട്ടവർ വൻ കവർച്ചസംഘത്തിലെ അംഗങ്ങളെന്ന് സൂചന. ആറംഗ മോഷണസംഘമാണ് തലസ്ഥാനത്തെത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിൽ പ്രധാനികളിലൊരാൾ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് മോനിഷാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. ഇരുവരുടേയും കൂടുതൽ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോനിഷിന്റെ ആധാർകാർഡും യു.പി.യിലെ വിലാസവും അടക്കമുള്ള വിവരങ്ങളും പോലീസിന് ലഭിച്ചു. അംഗങ്ങളിലെ മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയേക്കും. ഉത്തർപ്രദേശിലെ വിലാസം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ ശരിയാണോയെന്നതാണ് പ്രാഥമികമായി പരിശോധിച്ച് വരുന്നത്.തോക്ക് ചൂണ്ടി മോഷ്ടാക്കൾ രക്ഷപ്പെട്ട ദിവസം മറ്റൊരാൾ ഇവർ താമസിക്കുന്ന വീട്ടിലെത്തി സ്ത്രീയെ കൂട്ടിപോവുകയായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിനാലിനാണ് സംഘം ഈ വീട്ടിലെത്തിയത്. തുണി വിൽപ്പനയുടെ മറവിൽ ആളൊഴിഞ്ഞ വീട് നോക്കിവച്ച ശേഷം മോഷണം നടത്തുകയാണ് രീതി. നഗരത്തിൽ അടുത്തിടെ നടന്ന മോഷണങ്ങൾക്ക് പിന്നിൽ സംഘമാണെന്നാണ് കരുതുന്നത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും ലോഡ്ജിലും നടത്തിയ പരിശോധനയിൽ മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വ്യാജ നമ്പർ പ്ലേറ്റുകളും കണ്ടെടുത്തിട്ടുണ്ട്.

കോവളം സ്വദേശിയിൽ നിന്ന് വാടകയ്ക്ക് എടുത്തതാണ് ഇരുചക്രവാഹനം. ഇതിൽ കറങ്ങിനടന്നാണ് മോഷണം നടത്തിയിരുന്നത്. തിങ്കളാഴ്ച മോഷണശ്രമത്തിനിടെ ഇടപ്പഴിഞ്ഞിയിൽ നാട്ടുകാർക്ക് നേരേയും ശ്രീകണ്‌ഠേശ്വരത്ത് പോലീസിനു നേരേയും തോക്കുകാണിച്ച് രക്ഷപ്പെടുകയായിരുന്നു. ആറ്റുകാലിലുള്ള ഒരു വീട്ടിലും ഇവർ മോഷണം നടത്തിയിരുന്നു. സംഘം അയൽ ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

മോനിഷിനൊപ്പമുണ്ടായിരുന്നവരും അവർ താമസിച്ചിരുന്ന സ്ഥലത്ത് വന്നുപോയിരുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സംഘത്തിൽപ്പെട്ടവർ നിരന്തരം ഉത്തർപ്രദേശിലേക്ക് പോയിവന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മോഷ്ടാക്കളുടെ കൈവശമുണ്ടായിരുന്ന തോക്ക് യഥാർഥമാണോ എന്നത് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

Content Highlights: Thieves flee after flashing gun at police in Thiruvananthapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented