പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
വടകര: വടകര ഒന്തംറോഡിൽ കേരള സ്റ്റോർ നടത്തുന്ന കെ.എം.പി. ലത്തീഫിന്റെ കടയിലും വീട്ടിലും മോഷണം തുടർക്കഥയാവുന്നു. ചൊവ്വാഴ്ച പുലർച്ചെ നടന്ന മൂന്നാംതവണത്തെ മോഷണത്തിൽ പണംനഷ്ടമായില്ലെങ്കിലും പലചരക്കുസാധനങ്ങളും വിലകൂടിയ സിഗരറ്റും കള്ളൻ കൊണ്ടുപോയി.
ഒന്നരവർഷംമുമ്പ് ഇതേകടയിൽനിന്ന് നാൽപ്പതിനായിരം രൂപയോളം കവർന്നിരുന്നു. ഒരുവർഷംമുമ്പ് ലത്തീഫിന്റെ വീട്ടിലും മോഷണം നടന്നിരുന്നു. ലത്തീഫിനെ ബന്ദിയാക്കി നടന്ന മോഷണത്തിൽ അന്ന് അൻപതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് കഴിഞ്ഞദിവസം കടയിൽ മോഷണം നടത്തിയതെന്ന് സി.സി.ടി. ദൃശ്യത്തിലുണ്ടെങ്കിലും ആളെ വ്യക്തമല്ല. സമീപത്തെ രണ്ടുകടകളിലെ പൂട്ടുപൊളിച്ചിട്ടുണ്ട്.
വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളിൽനിന്ന് കടകൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വടകര നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ്് എ.കെ. ജലീൽ ആവശ്യപ്പെട്ടു.
Content Highlights: thief Wearing PPE Kit - third-time theft from Lateef's home
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..