.jpg?$p=d83648f&f=16x10&w=856&q=0.8)
പഴ്സ് തട്ടിപ്പറിച്ച് ഓടിയ നാടോടിസ്ത്രീയെ ഓടിച്ചിട്ട് പിടികൂടിയ ഷിയോണയ്ക്ക് വടകര എസ്.ഐ. എം. നിജീഷ് ഉപഹാരം നൽകുന്നു
വടകര: പഴ്സ് തട്ടിപ്പറിച്ച നാടോടിസ്ത്രീയെ പിന്തുടര്ന്ന് പിടികൂടിയ വിദ്യാര്‍ഥിനിക്ക് പോലീസിന്റെ ആദരം.
കൈനാട്ടി കരക്കണ്ടിയില് ചന്ദ്രന്റെ മകള്‍ ഷിയോണയെയാണ് വടകര പോലീസ് സ്റ്റേഷന് പരിസരത്ത് നടന്ന ചടങ്ങില്‍ എസ്.ഐ. എം. നിജീഷ് മെമന്റോ നല്കി ആദരിച്ചത്. പി.ജി. വിദ്യാര്‍ഥിനിയായ ഷിയോണ ഏതാനും ദിവസംമുമ്പാണ് വടകര പുതിയ സ്റ്റാന്‍ഡ് പരിസരത്തുവെച്ച് നാടോടിസ്ത്രീയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.
അമ്മയ്ക്കൊപ്പം വടകരയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ബസില്‍ എത്തിയതായിരുന്നു ഷിയോണ. പുതിയ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് അടുത്തുനിന്നിരുന്ന നാടോടിസ്ത്രീ പഴ്സ് തട്ടിപ്പറിച്ച് ഇറങ്ങിയോടിയത്.
ഏതാണ്ട് അരക്കിലോമീറ്ററോളം പിറകെ ഓടിയാണ് ഷിയോണ മധുര സ്വദേശിനിയായ വിന്ധ്യയെ കീഴടക്കിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പിടിച്ചുപറിക്കേസുകളിലും ഈ സ്ത്രീ പ്രതിയാണ്.
Content Highlights: thief caught by college student in vadakara
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..