ദൈവമേ രക്ഷിക്കണേ!; ക്ഷേത്രത്തില്‍കടന്ന കള്ളന്‍ പ്രതിഷ്ഠയെ തൊഴുതു, ഭണ്ഡാരപ്പെട്ടിയുമായി കടന്നു| Video


മോഷ്ടാവ് പ്രതിഷ്ഠയെ തൊഴുതു വണങ്ങുന്നു | Screengrab: twitter.com/shankar6763

ഭോപ്പാല്‍: ക്ഷേത്രത്തിനുള്ളിലെ മോഷണ ദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മോഷണത്തിനെത്തിയ കള്ളന്‍ ആദ്യം പ്രതിഷ്ഠയെ തൊഴുതു വണങ്ങിയ ശേഷം ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

മേല്‍വസ്ത്രമില്ലാതെ തലയും മുഖവും തുണി കൊണ്ട് മറച്ചെത്തിയ മോഷ്ടാവ് പ്രതിഷ്ഠയെ തൊഴുതു വണങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടർന്ന് നേര്‍ച്ചപ്പെട്ടിയും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും മോഷ്ടാവ് കടത്തിക്കൊണ്ടുപോയി. ഓഗസ്റ്റ് അഞ്ചിനാണ് മധ്യപ്രദേശിലെ ജബല്‍പുരില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലേക്ക് നേര്‍ച്ചയായി ലഭിച്ച രണ്ട് അമ്പലമണികളും മോഷ്ടിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ കള്ളനെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മോഷണത്തിന് ശേഷം കള്ളന്‍ ഡാന്‍സ് കളിക്കുന്ന ദൃശ്യങ്ങള്‍ ഈ വര്‍ഷം ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവന്നിരുന്നു.

Content Highlights: crime, robbery, temple, cctv


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented