മാഹി മണ്ടോള ക്ഷേത്രഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ കേസിലെ പ്രതി അർഷാദ്, സി.ഐ. എ.ശേഖറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തോടൊപ്പം | Photo: Print Edition
മണ്ടോള ക്ഷേത്രഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍; പിടിയിലായത് 10 കവര്‍ച്ചക്കേസുകളിലെ പ്രതി
മയ്യഴി: മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തിയ കേസിലെ പ്രതിയെ മാഹി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചീക്കിലോട്ടെ അര്‍ഷാദിനെ (38) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. പണമപഹരിച്ച മോഷ്ടാവ് ക്ഷേത്രം ഓഫീസില്‍ കയറി സി.സി.ടി.വി. ക്യാമറ നശിപ്പിക്കുകയും ക്യാമറയുടെ മോണിറ്ററും ഡി.വി.ആറും കൊണ്ടുപോകുകയും ചെയ്തിരുന്നു. ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് 600 രൂപയാണ് കവര്‍ന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തി.
അഞ്ചുദിവസം മുമ്പ് ഭണ്ഡാരത്തിലുള്ള കാണിക്കകള്‍ ക്ഷേത്രഭാരവാഹികള്‍ മാറ്റിയിരുന്നു. ഇത് കാരണമാണ് തുക കുറഞ്ഞത്. സി.സി.ടി.വി.യുടെ മോണിറ്റര്‍, ക്യാമറ, ഡി.വി.ആര്‍. എന്നിവ സമീപത്തെ നഗരസഭയുടെ പൊതുകിണറ്റില്‍ പ്രതി വലിച്ചെറിഞ്ഞിരുന്നു. ഇവ അവിടെനിന്ന് പോലീസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കാനായിരുന്നു ഇവ കവര്‍ന്നശേഷം കിണറ്റില്‍ ഉപേക്ഷിച്ചത്. ക്ഷേത്രവാതിലിന്റെ മൂന്ന് പൂട്ടുകള്‍ തകര്‍ക്കാനുപയോഗിച്ച ഇരുമ്പുകമ്പിയും പോലീസ് കണ്ടെടുത്തു. അര്‍ഷാദ് സ്ഥിരമായി മാഹിയില്‍ വന്ന് പോകുന്നയാളാണ്. പ്ലാസ്റ്റിക് സാധനങ്ങള്‍ ശേഖരിച്ച് വില്പന നടത്തി മദ്യപിക്കുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 മോഷണക്കേസുകളിലെ പ്രതിയാണ്.
ക്ഷേത്രപരിസരത്തെയും റെയില്‍വേ സ്റ്റേഷന്‍ റോഡിലെയും 20-ലേറെ വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ പരിശോധനയ്ക്കിടെ മാഹി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാഹി കോടതി റിമാന്‍ഡ്‌ചെയ്തു.
പുതുച്ചേരി എസ്.എസ്.പി. ദീപികയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മാഹി എസ്.പി. രാജശങ്കര്‍ വെള്ളാട്ടിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ശേഖര്‍, എസ്.ഐ. റീന മേരി ഡേവിഡ്, എ.എസ്.ഐ.മാരായ കിഷോര്‍ കുമാര്‍, പി.വി.പ്രസാദ്, എം.സരോഷ്, എന്‍.സതീശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ശ്രീജേഷ്, സുസ്‌മേഷ്, സി.വിജയകുമാര്‍, നിഷിത്ത് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്.
Content Highlights: thief arrested for plundering temple treasure in mandola temple


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..