മൂന്നരമാസത്തിനിടെ മോഷ്ടിച്ചത് പത്തര പവനും 29,500 രൂപയും; പിടികൊടുക്കാതെ ബസിലെ മോഷ്ടാവ്


പ്രതീക്തമക ചിത്രം| ഫോട്ടോ: മാതൃഭൂമി

ഒറ്റപ്പാലം: ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലും ബസുകളില്‍ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള മോഷണം കൂടുന്നു. കഴിഞ്ഞ മൂന്നരമാസത്തിനിടെ ആറുപേരുടെ പണവും സ്വര്‍ണവുമാണ് ഒറ്റപ്പാലത്തുനിന്നുള്ള യാത്രകളില്‍ മോഷ്ടിക്കപ്പെട്ടത്. ഇത്രയും കാലത്തിനിടെ 29,500 രൂപയും പത്തര പവന്‍ സ്വര്‍ണവും യാത്രക്കാര്‍ക്ക് നഷ്ടമായതായാണ് ഒറ്റപ്പാലം പോലീസില്‍ പരാതിയുള്ളത്. ആറുകേസുകളിലും ഒരേ രൂപത്തിലുള്ള കവര്‍ച്ചാരീതിയിലാണ് പണവും സ്വര്‍ണവും നഷ്ടമായിട്ടുള്ളത്. ഇതിനെല്ലാം പിന്നില്‍ ഒരേ സംഘമാണോയെന്നും പോലീസിന് സംശയമുണ്ട്. ഒരു കേസില്‍ സ്ത്രീ ബാഗില്‍നിന്ന് പഴ്സ് മോഷ്ടിക്കുന്ന സി.സി.ടി.വി. ദൃശ്യവും പുറത്തുവന്നിരുന്നു. എന്നാല്‍, ഒരു കേസിലും മോഷ്ടക്കളെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരി 22-നാണ് ഒറ്റപ്പാലം-ചോറോട്ടൂര്‍ റോഡിലോടുന്ന ബസില്‍വെച്ച് തൃക്കങ്ങോട് സ്വദേശിനിയുടെ ബാഗില്‍നിന്ന് 25,000 രൂപയും എ.ടി.എം. കാര്‍ഡും മോഷ്ടിച്ചത്. അന്ന് ബസിലെ ക്യാമറയില്‍ മറ്റൊരു യുവതി ബാഗില്‍നിന്ന് ഷാളിന്റെ മറവില്‍ പണമെടുക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. പിന്നീട് ഏപ്രില്‍ 18-ന് ഒരേ ബസില്‍വെച്ച് അമ്പലപ്പാറ സ്വദേശികളായ രണ്ടുസ്ത്രീകളുടെ സ്വര്‍ണവും പണവും മോഷ്ടിച്ചു. ഒന്നര പവന്‍ സ്വര്‍ണമാലയും 1,500 രൂപയും 60,000 രൂപയുടെ ചെക്കും ബാങ്ക് പാസ് ബുക്കുമാണ് നഷ്ടമായത്.

മേയ് നാലിന് ലക്കിടിയില്‍നിന്ന് ഒറ്റപ്പാലത്തേക്കുള്ള യാത്രക്കിടെ ലക്കിടി പുത്തൂര്‍ സ്വദേശിയുടെ ബാഗില്‍ വെച്ചിരുന്ന ഒരുപവന്‍ സ്വര്‍ണവളയും 3,000 രൂപയും എ.ടി.എം. കാര്‍ഡും നഷ്ടമായി. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ബുധനാഴ്ച ലക്കിടിയില്‍നിന്ന് ഒറ്റപ്പാലത്തേക്ക് ബസ് കയറിയ ആലത്തൂര്‍ സ്വദേശിയുടെ നാലര പവന്‍ സ്വര്‍ണവും ഇതേ ബസില്‍ വെച്ച് പാലപ്പുറത്തുനിന്നുകയറിയ ഒറ്റപ്പാലം സ്വദേശിയുടെ മൂന്നര പവന്‍ സ്വര്‍ണമാലയുമാണ് മോഷ്ടിക്കപ്പെട്ടത്.

ബോധവത്കരണത്തിന് പോലീസ്

ബസില്‍ മോഷണം പെരുകുന്ന സാഹചര്യത്തില്‍ യാത്രക്കാരെ ബോധവത്കരിക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങി. പിങ്ക് പോലീസ്, വനിതാ പോലീസ് എന്നിവരെ ഉപയോഗപ്പെടുത്തി ബസുകളില്‍ കയറി സ്ത്രീകളോട് സ്വര്‍ണവും ബാഗുമെല്ലാം സൂക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കുകയാണ്. ഒപ്പം ബസ് കണ്ടക്ടര്‍മാരോടും ഇടക്കിടെ യാത്രക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഒറ്റപ്പാലം ഇന്‍സ്പെക്ടര്‍ വി. ബാബുരാജന്‍ പറഞ്ഞു.

Content Highlights: Theft on running bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented