
തിരുപ്പൂരിൽ മോഷണക്കേസിൽ പിടിയിലായവർ
തിരുപ്പൂര്‍: തിരുപ്പൂരില്‍ ബനിയന് കയറ്റുമതി കമ്പനി ഉടമയുടെ വീട്ടില്‍ തുടര്‍ച്ചയായി മോഷണം നടത്തിയിരുന്ന നാലംഗസംഘത്തെ പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് 16 ലക്ഷം രൂപ, രണ്ട് ആഡംബര കാറുകള്‍, ബൈക്കുകള്‍, സ്ഥലം ഇടപാടുരേഖകള്‍, 30 പവന് സ്വര്‍ണം എന്നിവ പിടിച്ചെടുത്തു. തിരുവണ്ണാമല സ്വദേശി സതീഷ്, ശക്തി, ദാമോധരന്, രാധാകൃഷ്ണന് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
തിരുപ്പൂര്‍ മംഗലം റോഡില്‍ താമസിക്കുന്ന ബനിയന് കയറ്റുമതി കമ്പനിയുടമ ദുരൈസ്വാമിയുടെ വീട്ടില്‍നിന്ന് രണ്ടുപവന്‍ സ്വര്‍ണവും 1.5 ലക്ഷം രൂപയും മോഷണംപോയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ മോഷണസംഘത്തെ പിടികൂടിയത്. ദുരൈസ്വാമിയുടെ പഴയവീടിന്റെ നിര്‍മാണജോലിക്ക് വന്ന സതീഷും സംഘവും വീട്ടില്‍ കണക്കില്ലാതെ സൂക്ഷിച്ച പണത്തില്‍നിന്ന് പലപ്പോഴായി മോഷണം നടത്തിയിരുന്നു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പണിക്കാരെ ചോദ്യംചെയ്തപ്പോള്‍ ഞെട്ടിക്കുന്നവിവരമാണ് കിട്ടിയത്. വീട്ടില്‍ കണക്കില്ലാതെ പണവും ആഭരണങ്ങളും സൂക്ഷിച്ചിരുന്നുവെന്നും ഇതില്‍നിന്ന് രണ്ടുകോടിരൂപ മോഷ്ടിച്ചതായും പ്രതികള്‍ പോലീസിന് മൊഴിനല്‍കി. ഇതിനുപുറമേ 30 പവന് സ്വര്‍ണവും മോഷ്ടിച്ചു. മോഷ്ടിച്ച പണം ഉപയോഗിച്ച് രണ്ട് ആഡംബര കാറുകള്‍ വാങ്ങി. പലയിടത്തായി സ്ഥലങ്ങളും വീടുകളും വാങ്ങിയെന്നും മൊഴിനല്‍കി. ഇതോടെയാണ് അറസ്റ്റുചെയ്തത്. അതിനിടെ, കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതിവിഭാഗം ദുരൈസ്വാമിയെ ചോദ്യംചെയ്തു.
Content Highlights: theft in tiruppur accused arrested
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..