തിരുവനന്തപുരത്ത് മോഷണപരമ്പര, കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്


കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ | Photo: Screengrab

തിരുവനന്തപുരം: പോത്തൻകോട്ട് മോഷണ പരമ്പര. പോത്തൻകോട് പ്ലാമൂടിൽ മൂന്ന് ക്ഷേത്രങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. മൂന്ന് ക്ഷേത്രങ്ങളിലെ അഞ്ചു കാണിക്കവഞ്ചികളിലെ പണം കവർന്നു. തേരുവിള വൈപ്രത്തല ദേവീക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന രണ്ടര പവൻ മാല മോഷ്ടിച്ചു. പ്രദേശത്തെ രണ്ട് കടകളിലും മോഷണം നടന്നു.

അയണിയർത്തല തമ്പുരാൻ ക്ഷേത്രം, തേരുവിള ദേവീക്ഷേത്രം, വൈപ്രത്തല ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മൂന്നു ക്ഷേത്രങ്ങളുടെയും റോഡരികിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചികളാണ് കുത്തിത്തുറന്ന് പണം കവർന്നത്. ഇതിൽ വൈപ്രത്തല ക്ഷേത്രത്തിന്റെ വാതിൽ തകർത്തായിരുന്നു വിഗ്രഹത്തിൽ ചാർത്തിയിരുന്ന രണ്ടര പവനോളം വരുന്ന സ്വർണ്ണമാലയും സ്വർണ്ണപ്പൊട്ടുകളും കവർന്നത്. ക്ഷേത്രം ഓഫീസിനകത്തുണ്ടായിരുന്ന രണ്ടു കാണിക്ക വഞ്ചികളും തകർത്ത് പണം കവർന്നിട്ടുണ്ട്.

രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും ഇവർ ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Content Highlights: theft in thiruvananthapuram temples

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented