അശ്വന്ത്
കൊച്ചി: വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ പഴയ മേല്‍ശാന്തി അശ്വന്തിനെ (32) പോലീസ് അറസ്റ്റ് ചെയ്തു. പുതുതായി ചുമതലയേറ്റ മേല്‍ശാന്തിക്ക് പ്രതിഷ്ഠയില്‍ അണിയിച്ചിരുന്ന തിരുവാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നി ക്ഷേത്രഭാരവാഹികളെ അറിയിച്ചു. തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സനലും സംഘവും ചേര്‍ന്നാണ് അശ്വന്തിനെ പിടികൂടിയത്.
സമാനമായ കുറ്റകൃത്യങ്ങള്‍ പല ക്ഷേത്രങ്ങളിലും ഇയാള്‍ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അശ്വന്ത് ബ്രാഹ്മണ സമുദായത്തില്പെട്ടയാളെന്ന് കളവ് പറഞ്ഞാണ് ക്ഷേത്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം മുക്കുപണ്ടം ഉപയോഗിച്ച് അതേ രീതിയിലുള്ള തിരുവാഭരണങ്ങളാണ് പ്രതിഷ്ഠയില്‍ ഇയാള്‍ അണിയിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
Content Highlights: theft in temple priest arrested by police
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..