മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ മോഷണം; കവര്‍ന്നത് വാഹനത്തിന്റെ താക്കോലും ചാര്‍ജിങ് മെഷീനുകളും


മട്ടന്നൂരിൽ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ മോഷണം നടത്തിയ പ്രതിയെ ഓഫീസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

മട്ടന്നൂര്‍: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. എളമ്പാറ സ്വദേശി കെ.കെ.പ്രജീഷിനെ(32)യാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞിലേരി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് മാലൂര്‍ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് മട്ടന്നൂരിലും മോഷണം നടത്തിയത് പോലീസിനോട് പറഞ്ഞത്. റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതിയെയും കൊണ്ട് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മട്ടന്നൂര്‍ കോളേജിന് സമീപമുള്ള ഓഫീസിലാണ് ഒരുമാസം മുന്‍പ് മോഷണം നടന്നത്. ഓഫീസിലെ വൈദ്യുതിവാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ചാര്‍ജിങ് മെഷിനുകളും വാഹനങ്ങളുടെ അഞ്ച് താക്കോലുകളുമാണ് മോഷ്ടിച്ചത്. ഏതാണ്ട് 75,000 രൂപയോളം വരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്.

ഓഫീസില്‍ എ.സി. സ്ഥാപിക്കാനായി ചുമരിലെടുത്ത വിടവിലൂടെയാണ് പ്രതി അകത്തുകടന്ന് മോഷണം നടത്തിയത്. ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Content Highlights: theft in mattannur rt office accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented