മോഷണം നടന്ന വീട്ടിൽനിന്നുള്ള ദൃശ്യം(ഇടത്ത്) സംഭവസ്ഥലത്ത് പോലീസ് നായയെ എത്തിച്ച് പരിശോധന നടത്തുന്നു(വലത്ത്)
മറയൂര്‍: മറയൂര്‍ പുതച്ചിവയലില് അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ കടത്തിയത് അഞ്ചുലക്ഷം രൂപയുടെ സ്വര്‍ണവും വെള്ളിയും മറ്റ് സാധനങ്ങളും. വീട്ടുടമ ഭാരതിദാസനും ഭാര്യയും ആലപ്പുഴയില്‍ പോയ സമയത്താണ് വീട്ടില്‍ വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
ഒന്‍പതര പവന് സ്വര്‍ണവും രണ്ടു കിലോ വെള്ളിയും 20,000 രൂപയുടെ ഒരു ലതര്‍ കോട്ടും 5000 രൂപയുടെ സി.സി.ടി.വി. ക്യാമറയും 1500 രൂപയുടെ പാര്‍ക്കര്‍ പേന, ഇലക്ട്രിക് ഗിറ്റാര്‍ അടക്കമുള്ള സാധനങ്ങളാണ് മോഷ്ടാക്കള്‍ കടത്തിയത്.
വെള്ളിയാഴ്ച മോഷണം നടന്നെങ്കിലും വീട്ടുടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ നഷ്ടപ്പെട്ടത് എന്തെല്ലാം എന്നറിയുവാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച ഭാരതിദാസന്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണവും വെള്ളിയും മറ്റും നഷ്ടപ്പെട്ടത് കണ്ടെത്തിയത്. ഇടുക്കി ഡോഗ് സ്ക്വാഡംഗം ജനി സ്ഥലത്തെത്തി പരിശോധന നടത്തി. കുമ്മിട്ടാംകുഴിക്ക് സമീപംവരെ വന്നെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.മറയൂര്‍ പോലീസ് സ്റ്റേഷനില്‍ ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ അന്വേഷണം കാര്യക്ഷമമായി നടത്തുന്നതിന് കഴിയുന്നില്ല എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്റ്റേഷനിലെ ജീവനക്കാരുടെ പകുതിമാത്രമേ നിലവിലുള്ളൂ. അടുപ്പിച്ച് പത്തിലധികം മോഷണങ്ങള്‍ നടന്നതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: theft in marayoor idukki
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..