Screengrab: Mathrubhumi News
മലപ്പുറം: ഗവ. കോളേജിലെ മോഷണക്കേസില്‍ എസ്.എഫ്.ഐ, കെ.എസ്.യു നേതാക്കള്‍ അടക്കം ഏഴ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കോളേജില്‍നിന്ന് ഇന്‍വെര്‍ട്ടര്‍ ബാറ്ററികളും പ്രൊജക്ടറും മോഷ്ടിച്ച കേസിലാണ് വിദ്യാര്‍ഥികളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരക്കമുള്ളവരാണ് മോഷണക്കേസില്‍ പിടിയിലായത്. കോളേജിലെ മൂന്നു ഡിപ്പാര്‍ട്ട്‌മെന്റുകളില്‍നിന്നായി 11 ഇന്‍വെര്‍ട്ടര്‍ ബാറ്ററികളും രണ്ട് പ്രൊജക്ടറുകളും അടക്കം ഒരുലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങളില്‍ ചിലത് ഇവര്‍ വില്‍പ്പന നടത്തിയ കടയില്‍നിന്ന് പോലീസ് കണ്ടെടുത്തു.
പലതവണകളായാണ് വിദ്യാര്‍ഥിസംഘം രാഷ്ട്രീയ ഭിന്നതകളെല്ലാം മറന്ന് മോഷണത്തില്‍ ഒന്നിച്ചത്. അടുത്തിടെ സാധനങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രവര്‍ത്തനരഹിതമായ ബാറ്ററികളടക്കം മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: theft in malappuram government college seven students arrested included sfi ksu leaders


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..