വീട്ടുകാര്‍ ഓണാഘോഷത്തിന് പോയി; വീട് കുത്തിത്തുറന്ന് കവര്‍ന്നത് 50 പവനും രണ്ടരലക്ഷം രൂപയും


മോഷണം നടന്ന പെരുങ്ങാല ചക്കാലകിഴക്കതിൽ വീട്ടിൽ മോഷ്ടാക്കൾ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ

കായംകുളം : വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടു കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണവും 2,60,000 രൂപയും കവര്‍ന്നു. പെരുങ്ങാല ചക്കാലകിഴക്കതില്‍ പി.ഡബ്ല്യു.ഡി. റിട്ട. ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകുന്നേരം ആറിനും രാത്രി ഒന്‍പതിനും ഇടയിലാണ് മോഷണം നടന്നതെന്നു കരുതുന്നു.

സമീപത്തുള്ള ഒരു വീട്ടില്‍ ഓണാഘോഷപരിപാടിയില്‍ പങ്കെടുക്കുന്നതിനായി രാധാകൃഷ്ണപിള്ളയും വീട്ടുകാരും പോയിരുന്നു. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ പോയ ഇവര്‍ രാത്രി ഒന്‍പതിനാണു തിരികെവന്നത്. അടുക്കളവാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. വീട്ടിലെ മുറികള്‍ പൂട്ടിയിരുന്നില്ല. അലമാരകള്‍ പൂട്ടി താക്കോല്‍ മുറിക്കുള്ളില്‍ത്തന്നെയുണ്ടായിരുന്നു. അടുക്കളവാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മുറിക്കുള്ളിലെ മൂന്ന് അലമാരകള്‍ തുറന്നാണ് പണവും സ്വര്‍ണവും മോഷ്ടിച്ചത്.

തിരികെയെത്തിയ വീട്ടുകാര്‍ മുന്‍വശത്തെ വാതില്‍ തുറന്നാണ് അകത്തു കയറിയത്. വീടിനുള്ളില്‍ തുണികളും മറ്റും വാരിവലിച്ചിട്ടിരിക്കുന്നതു കണ്ടു. മുറിക്കുള്ളില്‍ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

പോലീസും വിരലടയാളവിദഗ്ധരുമെത്തി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിയാമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതിലേ കടന്നുപോയ വാഹനങ്ങളെപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി എസ്.എച്ച്.ഒ. മുഹമ്മദ്ഷാഫി അറിയിച്ചു.

അന്വേഷണത്തിന് പ്രത്യേകസംഘം...

കായംകുളം: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണവും 2,60,000 രൂപയും കവര്‍ന്ന കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു.

പെരുങ്ങാല ചക്കാലകിഴക്കതില്‍ പി.ഡബ്ല്യു.ഡി. റിട്ട. ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. വീട്ടുകാര്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് മോഷണം നടന്നത്. വൈകീട്ട് ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ മോഷണം നടന്നെന്നാണ് കരുതുന്നത്.

കായംകുളം ഡിവൈ.എസ്.പി. അലക്സ്ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. വീട്ടുകാര്‍ ചില സംശയങ്ങള്‍ പോലീസ് സംഘത്തോട് പറഞ്ഞിരുന്നു. ഇതും പരിശോധിക്കുന്നുണ്ട്. വീട്ടുകാര്‍ പുറത്തുപോയത് കൃത്യമായി മനസ്സിലാക്കിയാകാം മോഷ്ടാക്കള്‍ എത്തിയതെന്നാണ് പോലീസ് കരുതുന്നത്. ഇതിനു പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

അടുക്കളവാതില്‍ പൊളിച്ചു മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണക്കുറ്റത്തിനു ശിക്ഷകഴിഞ്ഞ് അടുത്തിടെ ജയിലില്‍നിന്നിറങ്ങിയവരെയും നിരീക്ഷിക്കുന്നുണ്ട്. ശിക്ഷകഴിഞ്ഞ് കായംകുളം പ്രദേശത്ത് രണ്ടുപേര്‍ അടുത്തിടെ ജയില്‍മോചിതരായിരുന്നു. ഇവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

മോഷണം നടന്ന വീടിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും ഇതുവഴി വന്നുപോയ വാഹനങ്ങളെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് ഫോണ്‍ വിളികളുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.


Content Highlights: theft in kayamkulam alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented