പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
കാസര്‍കോട്: കന്നുകാലികളുടെ കുടല് ഉണക്കി ഉപ്പിലിട്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിലെ 15.6 ലക്ഷത്തിന്റെ ചരക്കുമായി തൊഴിലാളികളായ അസം സ്വദേശികള്‍ കടന്നതായി പരാതി.
കാസര്‍കോട് ചൗക്കി മജലിലെ സ്ഥാപനത്തിലെ തൊഴിലാളികളും അസം സ്വദേശികളുമായ അസ്രത്ത് അലി, അഷ്റഫുല്‍ ഇസ്ലാം എന്ന ബാബു, ഷെഫീഖുല്‍, മുഖീബുല്‍, ഉമറുല്‍ ഫാറൂഖ്, ഖൈറുല്‍ എന്നിവര്‍ക്കെതിരെയാണ് സ്ഥാപനയുടമകളായ വയനാട് വടവുഞ്ചാലിലെ അബ്ദുള്‍ അസീസ്, ഉളിയത്തടുക്കയിലെ മുഹമ്മദ് ഷാഫി എന്നിവരുടെ പരാതി.
കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സ്ഥാപനത്തിന്റെ മുറ്റത്തുണ്ടായിരുന്ന മൂന്ന് സ്കൂട്ടറും കാണാതായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
പോത്ത്, ആട്, കാള തുടങ്ങിയവയുടെ കുടലുകളും മറ്റും ഉണക്കി ഉപ്പിലിട്ടശേഷം ഹൈദരാബാദ്, ബെംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്ക് കയറ്റി അയക്കുന്ന സ്ഥാപനമാണിത്. ചൗക്കി മജലില്‍ എട്ടുവര്‍ഷം മുന്‍പാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്. അസം സ്വദേശികളായ ആറുപേരും അഞ്ചുവര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഇതിനു സമീപത്തുതന്നെയുള്ള മുറിയിലാണ് താമസം.
80 ചാക്കുകളിലാക്കി സൂക്ഷിച്ച 5200 കഷണം കുടലുകള്‍ ശനിയാഴ്ച രാത്രിയാണ് ലോറിയില്‍ കടത്തിയതെന്ന് കരുതുന്നു. രാത്രി ഒന്‍പതോടെ ഇവിടെനിന്ന് ലോറിയുടെ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫാണ്.
Content Highlights: theft in kasargod complaint against migrant labours
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..