കൊമ്പുകള്‍ മോഷ്ടിച്ചത് വനംവകുപ്പിന്റെ തൊണ്ടിമുറിയില്‍നിന്ന്; മോഷണം രണ്ടുവര്‍ഷം മുമ്പ്


പി.ബാബു, പ്രേംകുമാർ, നവരാജ്, പാണ്ടിരാജ്

മൂന്നാര്‍: വിജിലന്‍സ് സംഘം പിടികൂടിയ കാട്ടാനകളുടെ തേറ്റകളും മ്ലാവിന്റെ കൊമ്പും വനംവകുപ്പിന്റെ തൊണ്ടിമുറിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് ഒന്നാംപ്രതിയും വനംവകുപ്പ് തത്കാലിക ഡ്രൈവറുമായ ദേവികുളം ഇറച്ചില്‍പാറ സ്വദേശി പി.ബാബു (റഹ്‌മാന്‍-32) സമ്മതിച്ചു.

കോടതിയില്‍ കീഴടങ്ങിയ പ്രതിയെ ദേവികുളം റേഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജായുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.

ദേവികുളത്തെ കത്തോലിക്കാ ദേവാലയത്തിന് സമീപമുള്ള വനംവകുപ്പിന്റെ തൊണ്ടിമുറിയില്‍നിന്ന് രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ തേറ്റകളും മ്ലാവിന്റെ കൊമ്പും കടത്തിയത്. ഇയാള്‍ വനംവകുപ്പിലെ താത്കാലിക വാച്ചറായി ജോലി ചെയ്തിരുന്ന സമയത്താണ് മോഷണം നടത്തിയത്. ഇതിനുശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ സുഹൃത്തായ നവരാജിനെ വില്‍ക്കാന്‍ ഏല്പിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴിനല്‍കി. മുന്നുദിവസത്തെ കസ്റ്റഡിക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

കഴിഞ്ഞ 17-നാണ് കാട്ടാനകളുടെ നാല് തേറ്റകളും മ്ലാവിന്റെ കൊമ്പുമായി പ്രേംകുമാര്‍, പാണ്ടിരാജ്, നവരാജ് എന്നിവരെ വനംവകുപ്പ് വിജിലന്‍സ് വിഭാഗം അറസ്റ്റുചെയ്തത്. ഒന്നാം പ്രതി ബാബു ഒളിവിലായിരുന്നു.

Content Highlights: theft in forest office munnar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented