അടച്ചിട്ട വീടിന്റെ പ്രധാനവാതില്‍ തകര്‍ത്ത് മോഷണം; കവര്‍ന്നത് സ്വര്‍ണവും 18000 രൂപയുടെ രണ്ട് സാരികളും


പൂജാ അവധിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അലക്സാണ്ടറും ഭാര്യയും മകളും ഇടുക്കിയിലുള്ള സ്വന്തം വീട്ടിലേക്കുപോയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് തിരികെയെത്തിയപ്പോളാണ് മോഷണം നടന്നത് അറിഞ്ഞത്.

തെള്ളകത്ത് മോഷണംനടന്ന വീട്ടിൽ പോലീസും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തുന്നു

ഏറ്റുമാനൂര്‍ : താമസക്കാര്‍ പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് 19.5 ഗ്രാം സ്വര്‍ണവും വിലപിടിപ്പുള്ള സാരികളും മോഷ്ടിച്ചു. തെള്ളകം മാതാഹോസ്പിറ്റലിനു സമീപം പഴയ എം.സി.റോഡില്‍ തറപ്പേല്‍ വീട്ടിലാണ് മോഷണം. ഇടുക്കി സ്വദേശി അലക്സാണ്ടറാണ് ഇവിടെ താമസം.

പൂജാ അവധിയെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അലക്സാണ്ടറും ഭാര്യയും മകളും ഇടുക്കിയിലുള്ള സ്വന്തം വീട്ടിലേക്കുപോയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.30-ന് തിരികെയെത്തിയപ്പോളാണ് മോഷണം നടന്നത് അറിഞ്ഞത്.



വീടിന്റെ പ്രധാന വാതില്‍ തകര്‍ന്നനിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവന്റെ സ്വര്‍ണവും 18000 രൂപ വിലമതിക്കുന്ന രണ്ട് സാരികളും മോഷണം പോയതായി കണ്ടെത്തി.

ഏറ്റുമാനൂര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫൊറന്‍സിക് വിദഗ്ധരും പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മണംപിടിച്ച പോലീസ്നായ ഓടി തൊട്ടടുത്ത ഫ്‌ലാറ്റിനു സമീപമെത്തി നില്‍ക്കുകയായിരുന്നു.

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അലക്‌സാണ്ടറും റിട്ട. പ്രഥമാധ്യാപികയായ ഭാര്യയും തെള്ളകത്ത് സ്വകാര്യ ആശുപത്രിയില്‍ ബി.ഫാമിനു പഠിക്കുന്ന മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്.

സമീപത്തെ സി.സി. ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ എസ്.ഐ.മാരായ കെ.കെ. പ്രശോഭ്, ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

Content Highlights: theft in ettumanoor kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented