File Photo | Mathrubhumi
കാക്കനാട്(കൊച്ചി): മുക്കിലും മൂലയിലും ക്യാമറകള്‍, സുരക്ഷാ ജീവനക്കാര്‍ വേറെ... എന്നിട്ടും കളക്ടറേറ്റിലെ രണ്ട് ഓഫീസുകളില്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മോഷണം നടന്നു... ഒപ്പം ജീവനക്കാര്‍ക്കിടയില്‍ ആശങ്കയും ഉയരുന്നു.
ദിവസങ്ങള്‍ക്കുമുന്‍പ് കളക്ടറേറ്റിലെ താഴത്തെനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസിലാണ് ആദ്യമോഷണം. ഇവിടെ കയറി മോഷ്ടാവ് ജില്ലാ സാമൂഹിക നീതി ഓഫീസറുടെ ബാഗാണ് മോഷ്ടിച്ചത്. വിലപിടിപ്പുള്ള രേഖകളും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പെടെ ഓഫീസ് മേധാവിയുടെ കാബിനില്‍ കയറി കൂളായി കള്ളന്‍ കൊണ്ടുപോയി.
പിന്നാലെ കഴിഞ്ഞദിവസം മൂന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലും സമാനരീതിയിലുള്ള മോഷണം അരങ്ങേറിയത് സുരക്ഷാ ജീവനക്കാരെ ഉള്‍പ്പെടെ ഞെട്ടിച്ചു. ഇവിടത്തെ മേധാവിയായ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെയും ബാഗാണ് മോഷ്ടാവ് കൈക്കലാക്കി കടന്നുകളഞ്ഞത്. ഇവരുടെ വണ്ടിയുടെ താക്കോല്‍ ഉള്‍പ്പെടെ കള്ളന്‍ കൊണ്ടുപോയി. ഉദ്യോഗസ്ഥ തൃക്കാക്കര പോലീസില്‍ പരാതി നല്‍കി.
Content Highlights: theft in eranakulam collectrate kakkanad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..