ബിവറേജസിലേക്ക് ഊര്‍ന്നിറങ്ങിയത് 17-കാരന്‍; 11000 രൂപയുടെ മദ്യം മോഷ്ടിച്ചത് ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക്


അജീഷ്

കല്ലമ്പലം: ചാത്തന്‍പാറ ബിവറേജസ് മദ്യശാലയില്‍നിന്ന് 11000 രൂപയുടെ മദ്യം മോഷ്ടിച്ച കേസില്‍ അറസ്റ്റ്. മണമ്പൂര്‍, തോട്ടയ്ക്കാട് വാളക്കോട്ടുമലയില്‍ ആതിര വിലാസത്തില്‍ അജീഷും(24) വാളക്കോട്ടുമല സ്വദേശിയായ 17-കാരനുമാണ് അറസ്റ്റിലായത്.

ജൂലായ് ആറിന് പുലര്‍ച്ചെയാണ് മോഷണം നടത്തിയത്. അജീഷ് കുട്ടിയെ മദ്യക്കടയുടെ പുറകിലുള്ള ശൗചാലയത്തിന്റെ എക്സ് ഹോസ്റ്റ് ഫാന്‍ ഘടിപ്പിച്ച ഭാഗത്തിലൂടെ അകത്തുകയറ്റിയാണ് മോഷണം നടത്തിയത്. അജീഷ് പുറത്തുനിന്ന് മദ്യക്കുപ്പികളും ബിയര്‍ കുപ്പികളും വാങ്ങി ശേഖരിച്ചശേഷം കുട്ടിയെ അതേവഴിയിലൂടെ തന്നെ പുറത്തിറക്കി. ജന്‍മദിനാഘോഷം നടത്താന്‍വേണ്ടിയാണ് ഇവര്‍ മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

രാവിലെ എത്തിയ ജീവനക്കാരാണ് മോഷണവിവരം പോലീസില്‍ അറിയിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷിക്കുന്നതിനിടെയാണ് കല്ലമ്പലം പോലീസ് പ്രതികളെ കണ്ടെത്തിയത്.തുടര്‍ന്നു വാളക്കോട്ടുമലയില്‍നിന്നും പ്രതികളെ അറസ്റ്റ് ചെയ്തു.

ഡിവൈ.എസ്.പി. പി.നിയാസിന്റെ നിര്‍ദേശപ്രകാരം കല്ലമ്പലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രേംകുമാര്‍, എസ്.ഐ.മാരായ ശ്രീലാല്‍ ചന്ദ്രശേഖരന്‍, സനില്‍ കുമാര്‍, എ.എസ്.ഐ. സുനില്‍കുമാര്‍, എസ്.സി.പി.ഒ.മാരായ, സുലാല്‍, അജിത് കുമാര്‍, ഹരിമോന്‍, അനില്‍കുമാര്‍ സി.പി.ഒ. ഷംനാദ്, സേതു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Content Highlights: theft in bevco outlet a minor boy and another one arrested

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented