Screengrab: Mathrubhumi News
അരുവിക്കര: അരുവിക്കരയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 8.65 ലക്ഷം രൂപയും 35 പവനും കവര്‍ന്ന കേസിലെ മൂന്നാം പ്രതി പിടിയിലായി. പേരൂര്‍ക്കട മൂന്നാമൂട് പള്ളിവിള ജയന് ഭവനില്‍ ജയന്(ജപ്പാന് ജയന്-50) ആണ് പിടിയിലായത്. ഇയാളുടെ കൈയില്‍നിന്നു കുറച്ച് പണവും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, അരുവിക്കര സി.ഐ. ഷിബുകുമാര്‍, എസ്.ഐ.മാരായ വിനീഷ്ഖാന്, ഷാജി, ഷിബു, പോലീസുകാരായ ഉമേഷ് ബാബു, സജി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ ഉള്‍പ്പെട്ട മറ്റുപ്രതികള്‍ ഉടന്പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
ജയ്ഹിന്ദ് ടി.വി. ടെക്നിക്കല്‍ വിഭാഗം ജീവനക്കാരന് ആര്.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ പി.ആര്.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച പകലാണ് മോഷണം നടന്നത്.
വീടിന്റെ പ്രധാന വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കടന്ന് മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,65,000 രൂപയും 35 പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു.
Content Highlights: theft in aruvikkara accused japan jayan arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..