വീട് കുത്തിത്തുറന്ന് കവര്‍ച്ച; 6പേര്‍ അറസ്റ്റില്‍, അന്തസ്സംസ്ഥാന മോഷണസംഘങ്ങളുമായി ബന്ധമെന്ന് പോലീസ്


കവര്‍ന്നത് ഒന്‍പതുലക്ഷം രൂപയും 32 പവനും

മോഷണക്കേസിൽ അരുവിക്കര പോലീസ് അറസ്റ്റുചെയ്തവർ

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയില്‍ വീട് കുത്തിത്തുറന്ന് ഒന്‍പതുലക്ഷത്തോളം രൂപയും 32 പവനും കവര്‍ന്ന കേസില്‍ ഒരു യുവതിയടക്കം ആറ് പ്രതികള്‍ പിടിയിലായി. നെടുമങ്ങാടിനുസമീപം അഴിക്കോട് മലയം ചെക്കക്കോണം പണയില്‍ സുനീറ മന്‍സിലില്‍ സുനീര്‍ (38), വട്ടിയൂര്‍ക്കാവ് പഴവിളാകത്ത് വീട്ടില്‍ രാജേഷ് (42), പേരൂര്‍ക്കട മൂന്നാമൂട് പുലരിനഗര്‍ സൗമ്യഭവനില്‍ സുരേഷ് (38), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മുള്ളംചാണി അനില്‍ ഭവനില്‍ അനില്‍കുമാര്‍ (46), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടില്‍ അഖില്‍ (23), ഇടുക്കി കരുണാപുരം കൂട്ടാ ചേലമൂട് രാജേഷ് ഭവനില്‍ രേഖ (33) എന്നിവരാണ് പിടിയിലായത്. ഇവര്‍ അന്തസ്സംസ്ഥാന മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ജയ്ഹിന്ദ് ടി.വി. ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരന്‍ ആര്‍.മുരുകന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസര്‍ പി.ആര്‍.രാജിയുടെയും അരുവിക്കര ചെറിയകൊണ്ണി കാവുനടയിലുള്ള 'ഉത്രാടം' വീട്ടില്‍ ജനുവരി 17-ന് രാവിലെ പത്തരയോടെയാണ് മോഷണം നടത്തിയത്. വീടിന്റെ പ്രധാന വാതില്‍ കുത്തി പ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 8,65,000 രൂപയും 32 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചു. മോഷണത്തിനുശേഷം ഇടുക്കിയിലെത്തിയ പ്രതികള്‍ അവിടെനിന്ന് തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കടന്നു. പിന്നീട് അവിടെനിന്ന് ഇടുക്കിയിലേക്കു തിരികെ വന്നു. ഇതു മനസ്സിലാക്കിയ പോലീസ് ഇവരെ പിടികൂടാനായി ഇടുക്കിയിലെ തൂക്കുപാലത്ത് എത്തിയപ്പോള്‍ പ്രതികള്‍ ഇടുക്കിയില്‍നിന്ന് ഒരു കാര്‍ വിലയ്ക്കുവാങ്ങി തിരുവനന്തപുരത്തേക്കു കടന്നു. തുടര്‍ന്ന് ഇവരെ പിന്‍തുടര്‍ന്ന പോലീസ് പിരപ്പന്‍കോട് വെച്ച് പ്രതികളെ തടഞ്ഞ് പിടികൂടുകയായിരുന്നു.

പിടികൂടുമ്പോള്‍ സംഘത്തിന്റെ കൈയില്‍ 10 പവന്‍ സ്വര്‍ണ്ണ ആഭരണങ്ങളും 22100 രൂപയും ഉണ്ടായിരുന്നു. സ്വര്‍ണ്ണം വില്‍ക്കുന്നതിനും മോഷണത്തിനും സഹായി ആയി പ്രവര്‍ത്തിച്ച നെടുമങ്ങാട് അഴിക്കോട് സ്വദേശി സുധീറിന്റെ കൈയില്‍നിന്ന് ആറുപവന്റെ സ്വര്‍ണ്ണം കണ്ടെടുത്തതായും പോലീസ് പറഞ്ഞു. കവര്‍ച്ചയ്‌ക്കെത്തുമ്പോള്‍ ഉപയോഗിച്ച കാര്‍ ഇടുക്കിയില്‍നിന്നു പണയത്തിന് എടുത്ത് നമ്പര്‍ പ്ലേറ്റ് മാറ്റിയതാണെന്നും പോലീസ് പറഞ്ഞു. കേസിലെ മൂന്നാം പ്രതിയായ ജപ്പാന്‍ ജയന്‍ എന്നുവിളിക്കുന്ന ജയനെ ജനുവരി 22-ന് 1,25,000 രൂപയുമായി പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ജില്ലാ പോലീസ് മേധാവി ശില്പ ദേവയ്യ, നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍, അരുവിക്കര സി.ഐ. ഷിബുകുമാര്‍, എസ്.ഐ. സജി, ഷാഡോ പോലീസ് എസ്.ഐ. ഷിബു, പോലീസുകാരായ സജു, സതികുമാര്‍, അനൂപ്, ഉമേഷ് ബാബു, അനില്‍, രജി, ജയരാജ്, ഷീന എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Content Highlights: theft in aruvikkara accused got arrested, robbery, theft, case, arrest

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented