ആദ്യം ടാറ്റൂ ചെയ്യാനെത്തി, പുലര്‍ച്ചെ സംഘമായെത്തി ടാറ്റൂ സ്റ്റുഡിയോയിലെ ഉപകരണങ്ങള്‍ കവര്‍ന്നു


പിടിയിലായ മുഹമ്മദ് തൗഫീഖ്, അമൽനാഥ്, അശ്വിൻ

കരിക്കോട്(കൊല്ലം): ടാറ്റു സ്റ്റുഡിയോയില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടിച്ച കേസില്‍ മൂന്നുയുവാക്കളെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. വടക്കേവിള ന്യൂ നഗര്‍-23 തൊടിയില്‍വീട്ടില്‍ മുഹമ്മദ് തൗഫീഖ് (18), പഞ്ചായത്തുവിള ഗുരുദേവനഗര്‍-29 പുത്തന്‍വിളവീട്ടില്‍ അമല്‍ നാഥ് (20), ഗാന്ധിനഗര്‍ ചരുവില്‍ ബാബുഭവനില്‍ അശ്വിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച പുലര്‍ച്ചെ കരിക്കോട് സാരഥി ജങ്ഷനും ചന്ദനത്തോപ്പിനുമിടയിലെ ടാറ്റു സ്റ്റുഡിയോയിലാണ് മോഷണം നടന്നത്. കിളികൊല്ലൂര്‍ രാമാനുജനഗര്‍ പുത്തന്‍വീട്ടില്‍ സത്പ്രിയന്‍, അഭയ ദമ്പതിമാര്‍ നടത്തിവരുന്ന സ്ഥാപനമാണിത്.ഇവിടെ ബുധനാഴ്ച തൗഫീഖ് ടാറ്റു ചെയ്യാനെത്തിയിരുന്നു. സ്റ്റുഡിയോയും പരിസരപ്രദേശവും കണ്ടുവെച്ചശേഷം പുലര്‍ച്ചെ സംഘമായെത്തി മോഷണം നടത്തുകയായിരുന്നു. ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് മോഷണം പോയതെന്ന് പോലീസ് പറയുന്നു.

സമീപത്തെ സ്ഥാപനത്തിന്റെ സി.സി.ടി.വി. ദൃശ്യമാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദ്, എസ്.ഐ.മാരായ അനീഷ്, വി.സ്വാതി, ലഗേഷ്‌കുമാര്‍, ജാനസ് ബി.ബേബി, താഹാകോയ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: theft in a tattoo studio in kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented