ഷൊർണൂർ ശിവക്ഷേത്രക്കുളത്തിൽനിന്ന് പീലാസ കണ്ടെടുത്തപ്പോൾ
ഷൊര്‍ണൂര്‍: മാഹിയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍നിന്ന് മോഷണം പോയ പീലാസ ഷൊര്‍ണൂര്‍ത്തെരുവിലെ ശിവക്ഷേത്രക്കുളത്തില്‍നിന്ന് മാഹി പോലീസ് മുങ്ങിയെടുത്തു. ദേവാലയങ്ങളില്‍ വിശുദ്ധകര്മങ്ങള്ക്കുപയോഗിക്കുന്നതാണ് പീലാസ.
സംഭവത്തില്‍ കുളപ്പുള്ളി സ്വദേശി തട്ടാന്ചിറക്കുന്നുപറമ്പില് ഫിറോസിനെ മാഹി പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണം നടത്തിയത് ഫിറോസാണെന്ന് ഉറപ്പുവരുത്തിയശേഷം അറസ്റ്റ് ചെയ്യുമെന്ന് മാഹി പോലീസ് പറഞ്ഞു.
കഴിഞ്ഞ 14-നായിരുന്നു മാഹിയിലെ ദേവാലയത്തില്‍ മോഷണം നടന്നത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്നാണ് ഫിറോസിനെ കണ്ടെത്തിയത്. ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവക്ഷേത്രക്കുളത്തില്‍ പോലീസ് പരിശോധന നടത്തിയത്.
മോഷ്ടിച്ച സാധനങ്ങള്‍ ഷൊര്‍ണൂരില്‍ വില്ക്കാന് ശ്രമിച്ചെങ്കിലും ആരും വാങ്ങാന്‍ തയ്യാറാവാത്തതാണ് കുളത്തിലുപേക്ഷിക്കാന്‍ കാരണമെന്നാണ് പോലീസിന്റെ നിഗമനം. എസ്.ഐ. റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൊര്‍ണൂരിലെത്തി ഫിറോസിനെ പിടികൂടിയത്. ഫിറോസ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: theft in mahe church
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..