മണിയൻ
കോട്ടയം: വിവിധ ജില്ലകളില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ആള് അര്‍ധരാത്രി പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം ഭാഗത്ത് മംഗലശ്ശേരികടവ് കോളനിയില്‍ മണിയന്(55)നെയാണ് ചങ്ങനാശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ റിച്ചാര്‍ഡ് വര്‍ഗീസ് അറസ്റ്റുചെയ്തത്.
മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി ചങ്ങനാശ്ശേരി കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിന് സമീപം പട്രോളിങ് സംഘത്തെകണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും കാണിക്കവഞ്ചികള്‍ കുത്തിത്തുറന്ന് പണം അപഹരിക്കുന്നതാണ് ഇയാളുടെ രീതി.
കോട്ടയം ഇടുക്കി ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ തിങ്കളാഴ്ച ചങ്ങനാശ്ശേരി സെന്റ് ആന്റണീസ് പള്ളി കുത്തിത്തുറന്ന് കാണിക്കവഞ്ചിയില്‍നിന്ന് പണം കവര്‍ന്നതിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോട്ടയം തിരുനക്കര പുതിയതൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ നടന്ന മോഷണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ഇതിനായി സി.സി.ടി.വി. ദൃശ്യങ്ങളും വിരലടയാളവും പരിശോധിക്കുന്നുണ്ട്.
ചങ്ങനാശ്ശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂര്‍, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി ഇയാള്‍ പോലീസിനോട് പറഞ്ഞു.
Content Highlights: theft case accused arrested in kottayam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..