കോടതിയില്‍നിന്ന് ഇറങ്ങിയോടി, കുപ്രസിദ്ധ വാഹനമോഷ്ടാവ് പിടിയിലായത് ഭാര്യവീട്ടില്‍ എത്തിയപ്പോള്‍


റിയാസ്

പയ്യന്നൂര്‍: കോടതിയില്‍ കീഴടങ്ങാനെത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട പ്രതി പോലീസിന്റെ പിടിയില്‍. കുപ്രസിദ്ധ വാഹന മോഷ്ടാവ് കാസര്‍കോട് പെരിയട്ടടുക്കം സ്വദേശി കണ്ണിപ്പൊടിയില്‍ ഹൗസില്‍ റിയാസ് (40) ആണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞമാസം 22-ന് വൈകീട്ട് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഭിഭാഷകനോടൊപ്പം കീഴടങ്ങാനെത്തിയ റിയാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്താന്‍ തുടങ്ങവെ കോടതിമുറിയില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

പഴയങ്ങാടി മണ്ടൂരില്‍ സ്‌കോര്‍പ്പിയോ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ കോടതിയില്‍ ഹാജരാകാന്‍ വീഴ്ചവരുത്തിയതിന് റിയാസിനെതിരേ നേരത്തെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കുമെന്ന് കരുതിയാണ് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്.

അന്നുതന്നെ പോലീസ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതുസംബന്ധിച്ച് മജിസ്‌ട്രേറ്റിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. പല സ്ഥലങ്ങളിലും ഒളിവില്‍ക്കഴിഞ്ഞിരുന്ന ഇയാള്‍ മട്ടന്നൂര്‍ ശിവപുരത്തെ ഭാര്യവീട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസെത്തി പിടികൂടിയത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലായി നൂറോളം കേസുകളിലും കര്‍ണാടകയിലെ വധശ്രമക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: theft case accused arrested in kannur after escaping from court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented