തീര്‍ഥാടകരുടെ വേഷത്തിലെത്തി പോലീസ്; കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടികൂടി


മോഷണം ചെയ്തുകിട്ടുന്ന പണമുപയോഗിച്ച് ആര്‍ഭാടജീവിതമാണ് ഇയാള്‍ നടത്തിയിരുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലായി പ്രതിക്ക് 31 കേസുകളുണ്ട്.

പ്രതി ഷിബു സാമുവൽ

കുമളി: വിവിധ കേസുകളില്‍ പ്രതിയായ അന്തസ്സംസംസ്ഥാന മോഷ്ടാവിനെ പോലീസ് തമിഴ്നാട്ടില്‍നിന്ന് സാഹസികമായി പിടികൂടി. തിരുവന്തപുരം വാമനപുരം വിളയില്‍ ഷിബുസാമുവല്‍ (കൊമ്പ് ഷിബു-44) തമിഴ്നാട്ടിലെ ഏര്‍വാടിക്ക് സമീപത്തുനിന്നും പോലീസ് പിടികൂടിയത്. തീര്‍ഥാടക വേഷത്തിലെത്തിയാണ് അന്വേഷണസംഘം പ്രതിയെ കുടുക്കിയത്.

കുമളി പോലീസ് സ്റ്റേഷനില്‍നിന്ന് ബൈക്ക് മോഷണംപോയ കേസിലെ പ്രതിയായ ഷിബുവിനെ പിടികൂടുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പീരുമേട് ഡിവൈ.എസ്.പി. ജെ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.



തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്റ്റേഷനില്‍നിന്ന് കാണാതെ പോയ ബൈക്ക് ഉപയോഗിച്ച് അങ്കമാലി സ്റ്റേഷന്‍ പരിധിയില്‍ ഇയാള്‍ ഒമ്പതുലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 15000 രൂപയും മോഷ്ടിച്ചതായി കണ്ടെത്തി. ഇതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിക്കുകയായിരുന്നു. ഏര്‍വാടിയില്‍ പ്രതിയുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം തീര്‍ഥാടക വേഷത്തിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കേരളത്തിലുടനീളം വിവിധ മേല്‍വിലാസങ്ങളില്‍ താമസിച്ചാണ് മോഷണം നടത്തിയിരുന്നത്. മോഷണം ചെയ്തുകിട്ടുന്ന പണമുപയോഗിച്ച് ആര്‍ഭാടജീവിതമാണ് ഇയാള്‍ നടത്തിയിരുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലായി പ്രതിക്ക് 31 കേസുകളുണ്ട്.

കുമളി പോലീസ് ഇന്‍സ്പെക്ടര്‍ ജോബിന്‍ ആന്റണി, സബ് ഇന്‍സ്പെക്ടര്‍ നിഖില്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുബൈര്‍, സി.പി.ഒ.മാരായ സലില്‍, സാദിക്ക്, ജോജി, സിജോ സെബാസ്റ്റ്യന്‍, രമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: theft case accused arrested from tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented