വസന്തൻ
അഡൂര്‍: സഹോദരന്റെ ഭാര്യയുടെയും മക്കളുടെയും സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ ആദൂര്‍ പോലീസ് അറസ്റ്റ്ചെയ്തു. അഡൂര്‍ പുതിയകണ്ടത്തെ വസന്തനാണ് (42) പിടിയിലായത്. ഏപ്രില്‍ 27-നാണ് വസന്തന്റെ സഹോദരന് രവീന്ദ്രന്റെ ഭാര്യയുടെയും മക്കളുടെയും മൂന്നരപ്പവന്‍ സ്വര്‍ണം മോഷണം പോയത്. രണ്ട് കമ്മലും ഒരു മോതിരവും മാലയുമാണ് മോഷ്ടിച്ചത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ മോഷണത്തിനു പിന്നില്‍ വസന്തനാണെന്ന് മനസ്സിലായി. കര്‍ണാടകയിലും മറ്റും ഒളിവിലായിരുന്ന വസന്തന് നാട്ടിലെത്തിയതോടെ ആദൂര്‍ എസ്.ഐ. ഇ. രത്നാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വസന്തനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ രണ്ട് കമ്മലുകളും ഒരു മോതിരവും അഡൂരില്‍നിന്ന് പോലീസ് കണ്ടെടുത്തു. ഈ ആഭരണങ്ങള്‍ ഒരുകടയില്‍ വിറ്റതായിരുന്നു.
13500 രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. മാല കര്‍ണാടക ഈശ്വരമംഗലത്തെ ഒരു സ്വര്‍ണക്കടയില്‍ വില്പന നടത്തിയതായി തെളിഞ്ഞു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: theft case
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..