സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രം
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിലെ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞു. തെക്കേനട ദര്‍ശനയില്‍ കൃഷ്ണാംബാളിന്റെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ മോഷണശ്രമം ഉണ്ടായത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന തുണികളും മറ്റും വീടിനുള്ളില്‍ വലിച്ചുവാരിയിട്ടനിലയിലായിരുന്നു.
കൃഷ്ണാംബാള്‍ തൃപ്പൂണിത്തുറയിലുള്ള മകന്റെ വീട്ടില്‍ പോയിരുന്നതിനാല്‍ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാവിലെ വീടിന്റെ മുറ്റം തൂത്തുവാരാന്‍ എത്തിയ ആള്‍ വീടിന്റെ കതക് തുറന്നുകിടക്കുന്നതുകണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിയുന്നത്. തുടര്‍ന്ന് വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരെത്തി പരിശോധന നടത്തിയതില്‍ ഒന്നും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും കുളിമുറിയില്‍ കയറി കുളിച്ചതിന്റെ ലക്ഷണവും, മുടി മുറിച്ചിട്ടനിലയിലും കണ്ടെത്തിയതായി വീട്ടുകാര്‍ പറഞ്ഞു.
വീടിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ താഴ് തകര്‍ത്തശേഷം കതകിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് മുറികളുടെയും കതക് കുത്തിത്തുറന്ന നിലയിലായിരുന്നു. സമീപത്തു താമസിക്കുന്ന ജല അതോറിറ്റിയിലെ ജീവനക്കാരനായ രാധാകൃഷ്ണന്റെ വീടിന്റെ അടുക്കള ഭാഗത്ത് ഒരു തൂമ്പ കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുടിവെള്ളം വിവിധ കേന്ദ്രങ്ങളിലേക്ക് തിരിച്ചുവിടുന്ന ലിവറും നഷ്ടപ്പെട്ടതായി കണ്ടെത്തി.
വീട്ടുടമസ്ഥന്റെ പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Content Highlights: theft attempt in vaikkom
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..