24 മണിക്കൂറും കാവല്‍, എന്നിട്ടും കള്ളന്‍ കയറി; സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ക്ഷേത്രത്തില്‍ മോഷണം


24 മണിക്കൂറും കനത്ത കാവലുള്ള ജയില്‍ ഓഫീസ് വളപ്പിനുള്ളിലാണ് ക്ഷേത്രം. ജയില്‍ വളപ്പിനുള്ളിലും പ്രധാന കവാടത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നിട്ടും മോഷണം നടന്നത് ജയില്‍ വകുപ്പിന് നാണക്കേടായി.

File Photo | Mathrubhumi

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍വളപ്പിലെ ഗണപതി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടായിരം രൂപയോളം നഷ്ടമായതായാണ് കണക്ക്. 24 മണിക്കൂറും കനത്ത കാവലുള്ള ജയില്‍ ഓഫീസ് വളപ്പിനുള്ളിലാണ് ക്ഷേത്രം. ജയില്‍ വളപ്പിനുള്ളിലും പ്രധാന കവാടത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നിട്ടും മോഷണം നടന്നത് ജയില്‍ വകുപ്പിന് നാണക്കേടായി. സുരക്ഷാ വീഴ്ചയില്‍ ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണക്കേസില്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കി.

മോഷ്ടാവ് മുന്‍ തടവുകാരനായ പത്തനംതിട്ട സ്വദേശിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണിക്ക വഞ്ചിയിലെ വിരലടയാളം ഇയാളുടേതാണെന്നും തിരിച്ചറിഞ്ഞു. ജയിലില്‍നിന്ന് അടുത്തിടെയാണ് ഇയാള്‍ മോചിതനായത്. പ്രധാന കവാടത്തിനു പുറമേ മറ്റ് മൂന്നു വഴികളിലൂടെയും ജയില്‍ ഓഫീസ് വളപ്പിനുള്ളിലേക്കു വരാം. ജയില്‍ വളപ്പിലെ പെട്രോള്‍ പമ്പ് വഴിയും രാജീവ് ഗാന്ധി ബയോ ടെക്നോളജി റോഡിലൂടെയും സബ് ജയില്‍ ഭാഗത്തു നിന്നുമുള്ള മറ്റ് മൂന്ന് വഴികളാണുള്ളത്. ഈ മൂന്ന് സ്ഥലത്തും രാത്രിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകാറില്ല. ഇതിലേതെങ്കിലും വഴിയാകും മോഷ്ടാവ് വളപ്പിനകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.

കാണിക്കപ്പെട്ടിയുടെ പൂട്ട് തകര്‍ത്തിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ശുചീകരണത്തിന് എത്തിയ ജീവനക്കാരാണ് കാണിക്കപ്പെട്ടി തകര്‍ത്തത് ആദ്യം കണ്ടത്.

രാത്രികാലത്ത് ജയില്‍ വളപ്പിനകത്ത് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായി നേരത്തേയും ആരോപണമുണ്ട്. അകത്തുള്ള അക്രമി സംഘങ്ങളുടെ സഹായികള്‍ വളപ്പിനകത്ത് ലഹരിയും മറ്റ് വസ്തുക്കളും എത്തിച്ച് ഒളിപ്പിച്ചുവയ്ക്കും. തുടര്‍ന്ന് അകത്തുള്ളവര്‍ ഓഫീസിലേക്കോ മറ്റ് ജോലികള്‍ക്കോ പുറത്തെത്തുമ്പോള്‍ അവ ജയിലിനകത്തേക്കു കടത്താറുണ്ടെന്നാണ് ആരോപണം. ഇപ്പോള്‍ ജയില്‍വളപ്പിലെ ക്ഷേത്രത്തിനുള്ളില്‍ മോഷണം നടന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാത്തത് ഈ പരാതിക്കും ശക്തിപകരുന്നതാണ്.

Content Highlights: theft at a temple in poojapura central jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022

Most Commented