പോലീസ് സ്‌റ്റേഷനു മുന്നില്‍ യുവതിയെ കുത്തി പരിക്കേല്‍പിച്ചു; സംഭവം പരാതി നല്‍കാനെത്തിയപ്പോള്‍


കുത്തേറ്റയിടത്ത് രക്തത്തുള്ളികൾ വീണുകിടക്കുന്നു

കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് യുവതിയെ കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കറുകച്ചാല്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ച് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

അഖിലുമായി പെണ്‍കുട്ടിക്ക് നേരത്തെ സൗഹൃദമുണ്ടായിരുന്നു. പിന്നീട് ഈ ബന്ധം പെണ്‍കുട്ടി ഉപേക്ഷിച്ചതോടെ യുവാവ് സ്ഥിരം ശല്യപ്പെടുത്താന്‍ തുടങ്ങി. ഇതില്‍ പരാതി പറയാനായി മറ്റൊരു സുഹൃത്തിനൊപ്പം കറുകച്ചാല്‍ പോലീസ് സ്‌റ്റേഷനിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ പുറത്തുനിന്നെത്തിയ അഖില്‍ പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.



കൈയില്‍ കരുതിയ കത്രിക കൊണ്ട് വയറിനാണ് കുത്താന്‍ ശ്രമിച്ചതെങ്കിലും കൂടെയുള്ള സുഹൃത്ത് തടഞ്ഞതിനാല്‍ കുത്ത് കൈത്തണ്ടിയിലാണ് കൊണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി. ഇതിനിടെ പോലീസെത്തി പ്രതിയെ കീഴടക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ കൈത്തണ്ടയില്‍ തുന്നലുണ്ട്.

Content Highlights: The woman who came to file a complaint was stabbed in front of the police station


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented