നക്ഷത്ര, ശ്രീമഹേഷ്
ആലപ്പുഴ: മാവേലിക്കരയിൽ പിതാവ് വെട്ടിക്കൊലപ്പെടുത്തിയ ആറ് വയസ്സുകാരിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. നക്ഷത്രയ്ക്ക് വെട്ടേറ്റത് നട്ടെല്ലും തലയൊട്ടിയും ചേരുന്ന ഭാഗത്തെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണു ആറുവയസ്സുകാരി നക്ഷത്രയെ അച്ഛൻ ശ്രീമഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. ആയുധം ഉപയോഗിച്ച് പിതാവ് നക്ഷത്രയെ ഒരു തവണ വെട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുറിവിന് പത്ത് സെന്റീമീറ്ററോളം ആഴമുണ്ട്. തലയ്ക്ക് പിന്നിൽ നിന്ന് വായയുടെ ഉൾഭാഗം വരെ മുറിഞ്ഞു. ഇരു ചെവികളും രണ്ട് കഷ്ണങ്ങളായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.
മൂർച്ഛയേറിയ ആയുധമാണ് ഇയാൾ ഉപയോഗിച്ചതെന്നാണ് വ്യക്തമാകുന്നത്. നക്ഷത്രയ്ക്ക് പുറമെ പ്രതിയുടെ അമ്മ സുനന്ദയെയും വിവാഹം കഴിക്കാൻ താത്പര്യപ്പെട്ട യുവതിയെയും വധിക്കാൻ ഇയാൾ പദ്ധതിയിട്ടതായും അന്വേഷണത്തിൽ നിന്നും വ്യക്തമായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യം നേരിട്ടതായും ലഹരിക്ക് അടിമപ്പെടത്തായും വിവരമുണ്ട്.
മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്. വിശദമായ റിപ്പോർട്ട് പോലീസിന് കൈമാറി.
Content Highlights: The post-mortem report of the six-year-old girl who was hacked to death by her father is out
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..