പരസ്യം കണ്ട് ഉറപ്പിച്ചു, മോഷ്ടിച്ച കോഴിയാണെന്ന്; കത്തിമുനയിൽ നിന്നിരുന്ന കോഴിയെ ഉടമ പോയി രക്ഷിച്ചു


ജയൻ വാര്യത്ത്

കോഴിയെ, മോഷ്ടാവ് മറയൂരിലെ കോഴിക്കടയിൽ 600 രൂപയ്ക്ക് വിറ്റതായിരുന്നു. കടയുടമ ഇതിനെ 1800 രൂപയ്ക്ക് വിറ്റു. ഇങ്ങനെ വാങ്ങിയ ആളാണ് രണ്ടുദിവസം കഴിഞ്ഞ് വാട്‌സാപ്പിൽ പരസ്യംചെയ്തത്.

• പോരുകോഴിയെ തിരികെ കിട്ടിയപ്പോൾ

മറയൂർ: പൊന്നുപോലെ നോക്കിയതായിരുന്നു ആ പോരുകോഴിയെ. പക്ഷേ, കള്ളൻ അതിനെ കട്ടുകൊണ്ടുപോയി. എന്നാൽ, വാട്സാപ്പിൽ വന്ന പരസ്യം ഉടമയ്ക്ക് സഹായമായി. കത്തിമുനയിൽ നിന്നിരുന്ന കോഴിയെ ഉടമ പോയി രക്ഷിച്ചു.

കാന്തല്ലൂർ പഞ്ചായത്തിൽ ദെണ്ഡുകൊമ്പ് സ്വദേശി കറുപ്പുസ്വാമിയുടെ, രണ്ടുവയസ്സുള്ള പോരുകോഴിയെയാണ് കള്ളൻമാർ വീടിനുപിന്നിലെ കൂട്ടിൽനിന്ന് കൊണ്ടുപോയത്. കറുപ്പുസ്വാമിയുടെ മകളുടെ ഭർത്താവ് സെൽവിന്റെ നേതൃത്വത്തിൽ പല സ്ഥലത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചകഴിഞ്ഞ് സെൽവിന്റെ സുഹൃത്ത് കാർത്തിക്കിന്റെ ഫോണിൽ വാട്‌സാപ്പ് പരസ്യംവന്നു. പോരുകോഴിയെ വില്കാനുണ്ട്, 3000 രൂപ വില എന്നായിരുന്നു പരസ്യം. കോഴിയുടെ ചിത്രവും കൊടുത്തിരുന്നു.



സംശയംതോന്നിയ കാർത്തിക് സെൽവിനുമൊത്ത്, പരസ്യംനൽകിയ ആളെ സമീപിച്ചു. ഭാര്യാപിതാവിന്റെ കോഴിയെ തിരിച്ചറിഞ്ഞ സെൽവിൻ ഉടമയോട് കാര്യംപറഞ്ഞു. കോഴിയെ, മോഷ്ടാവ് മറയൂരിലെ കോഴിക്കടയിൽ 600 രൂപയ്ക്ക് വിറ്റതായിരുന്നു. കടയുടമ ഇതിനെ 1800 രൂപയ്ക്ക് വിറ്റു. ഇങ്ങനെ വാങ്ങിയ ആളാണ് രണ്ടുദിവസം കഴിഞ്ഞ് വാട്‌സാപ്പിൽ പരസ്യംചെയ്തത്.

മറയൂർ പോലീസിന്റെ സഹായത്തോടെ കോഴിക്കടയുടമയെ ചോദ്യംചെയ്തപ്പോൾ 600 രൂപയ്ക്കാണ്, പരിചയമില്ലാത്ത ഒരാളിൽനിന്ന് ഇതിനെ വാങ്ങിയതെന്ന് വെളിപ്പെടുത്തി. തുടർന്ന്, കോഴിയെ യഥാർഥ ഉടമയ്ക്ക് കൈമാറി. കോഴിയെ കടയുടമ ചെറിയ കൂട്ടിൽ അടച്ചതിനാൽ രണ്ടുചിറകുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

Content Highlights: The owner got the stolen chicken back


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented