‘നഗ്ന മോഷ്ടാവ്’ പിടിയിൽ; മോഷണം പതിവാക്കിയ വാട്ടർമീറ്റർ കബീറിനെ കുടുക്കിയത് മൂക്കിനടുത്തെ കറുത്തമറുക്


കണ്ണോത്തുംചാലിൽ മോഷണം നടന്ന ഒരു വീട്ടിൽനിന്ന് കിട്ടിയ വ്യക്തമായ സി.സി.ടി.വി. ദൃശ്യത്തിൽ മോഷ്ടാവിന്റെ മൂക്കിനടുത്ത് മറുകുണ്ടായിരുന്നില്ല. ഉപകരണങ്ങളുടെ സഹായത്തോടെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മറുക് നീക്കം ചെയ്ത പാട് കണ്ടെത്തി. ഇതോടെ പ്രതിയെ ഉറപ്പിച്ച് കണ്ടെത്താനുള്ള തിരച്ചിലായി.

അബ്ദുൾ കബീർ

കണ്ണൂർ: നഗരവാസികളിൽ പരിഭ്രാന്തിപരത്തിയ ‘നഗ്ന മോഷ്ടാവ്’ പിടിയിലായി. ഗൂഡല്ലൂർ ബിതർക്കാട് നല്ലക്കോട്ടയിൽ താമസിക്കുന്ന മഞ്ചേരി സ്വദേശി അബ്ദുൾ കബീർ (56) ആണ് കണ്ണൂരിൽ പിടിയിലായത്.

കണ്ണൂർ എ.സി.പി. ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹന്റെ നേതൃത്വത്തിൽ അൻപതോളം പോലീസുകാർ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. നാട്ടിലേക്ക് തിരിച്ചുപോയി വീണ്ടും മോഷണം നടത്താൻ കണ്ണൂരിലെത്തിയപ്പോൾ കണ്ണൂർ കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിൽവെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പൂർണനഗ്നായി മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതി. കണ്ണൂർ നഗരത്തിലും പരിസരങ്ങളിലുമുള്ള വീടുകളിൽ മോഷണം പതിവായതോടെയാണ് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. നഗരത്തിലെയും പരിസരങ്ങളിലെയും വീടുകളിലെയും സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് മോഷ്ടാവ് നഗ്നനാണെന്ന് വ്യക്തമായത്. രാത്രി പത്തരയ്ക്കും പുലർച്ച അഞ്ചരക്കും ഇടയിലാണ് ഇയാൾ മോഷണത്തിനിറങ്ങിയത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലായി 11 മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ പലതവണ ജയിലിലായിട്ടുണ്ട്.

അടയാളം മൂക്കിനടുത്തെ കറുത്ത മറുക്

പൂർണനഗ്നനായി മോഷണത്തിനിറങ്ങുന്നയാളെക്കുറിച്ചുള്ള അന്വേഷണമെത്തിയത് അബ്ദുൾ കബീറിൽതന്നെയായിരുന്നു. നേരത്തെ ഇയാൾ മോഷണം നടത്തിയ പ്രദേശങ്ങളിലെ റസിഡന്റ്സ് അസോസിയേഷനുകളിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു. മൂക്കിന്റെ ഇടതുഭാഗത്തെ വലിയ മറുകാണ് ഇയാളുടെ അടയാളമായി രേഖപ്പെടുത്തിയത്. കണ്ണോത്തുംചാലിൽ മോഷണം നടന്ന ഒരു വീട്ടിൽനിന്ന് കിട്ടിയ വ്യക്തമായ സി.സി.ടി.വി. ദൃശ്യത്തിൽ മോഷ്ടാവിന്റെ മൂക്കിനടുത്ത് മറുകുണ്ടായിരുന്നില്ല. ഉപകരണങ്ങളുടെ സഹായത്തോടെ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മറുക് നീക്കം ചെയ്ത പാട് കണ്ടെത്തി. ഇതോടെ പ്രതിയെ ഉറപ്പിച്ച് കണ്ടെത്താനുള്ള തിരച്ചിലായി.

വാട്ടർ മീറ്ററുകൾ മോഷ്ടിച്ചുകൊണ്ടാണ് ഇയാളുടെ തുടക്കം. അതിനാൽ വാട്ടർമീറ്റർ കബീർ എന്നാണ് നാട്ടിൽ ഇയാൾ അറിയപ്പെടുന്നത്.

കണ്ണൂർ ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിൽ എസ്.ഐ.മാരായ സി.എച്ച്. നസീബ്, അരുൺ നാരായണൻ, എ.എസ്.ഐ.മാരായ സി. രഞ്ജിത്ത്, എ.അജയൻ, സി.പി. നാസർ, സി.പി.ഒ.മാരായ കെ. രാഹുൽ, റിജിൽരാജ്, പി. അനൂപ്, കെ. ബിനു, കെ.പി. രാജേഷ്, നിഷാന്ത് എന്നിവരും ഉണ്ടായിരുന്നു.

Content Highlights: the naked thief arrested in kannur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented