വെള്ളം ചോദിച്ചെത്തിയ ആൾ വീട്ടമ്മയുടെ മുഖത്തടിച്ചു; വേദനകൊണ്ട് മുഖംപൊത്തിയപ്പോൾ മാല കവർന്ന് ഓടി


• അരുന്ധതി മെഡിക്കൽകോളേജ് ആശുപത്രിയിൽ

മാറനല്ലൂർ: സ്ത്രീയെ മുഖത്തടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചശേഷം മാല കവർന്നു. മാറനല്ലൂർ അരുമാളൂർ കണ്ടല മയൂരംവീട്ടിൽ അരുന്ധതി(68)യെയാണ് ബൈക്കിലെത്തിയ യുവാവ് ആക്രമിച്ച് കഴുത്തിൽകിടന്ന രണ്ടുപവൻ മാല പൊട്ടിച്ചത്. തിങ്കളാഴ്ച രാവിലെ 11.30-നാണ് സംഭവം നടന്നത്.

അരുന്ധതിയും മകൾ സുജയുമാണ് അരുമാളൂരിലെ വീട്ടിൽ താമസിക്കുന്നത്. സുജ ജോലിക്ക് പോയിരുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തിയത്. അരുന്ധതി വെള്ളമെടുത്തുകൊടുക്കുകയും ചെയ്തു. വെള്ളം കുടിച്ചതിനുശേഷം ഗ്ലാസ് തിരികെ നൽകുമ്പോഴാണ്‌ അരുന്ധതിയുടെ മുഖത്തടിച്ചത്. അടിയേറ്റ അരുന്ധതി നിലവിളിക്കാൻപോലും കഴിയാതെ മുഖം പൊത്തിപ്പിടിച്ചപ്പോൾ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മൂക്കിൽക്കൂടി രക്തം വാർന്നൊഴുകിയ അരുന്ധതി പുറത്തിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.



മാറനല്ലൂർ പോലീസ് അരുന്ധതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഒന്നരമാസം മുമ്പ്‌ വെള്ളൂർക്കോണത്തിനു സമീപം ബൈക്കിലെത്തിയ യുവാക്കൾ പെട്ടിക്കട നടത്തുന്ന വയോധികയുടെ മാല പൊട്ടിച്ച് കടന്നിരുന്നു.

Content Highlights: the man slapped house woman's face, theft chain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented