വഴിയോര തട്ടുകടയ്ക്ക് തീയിട്ടു; തൊട്ടടുത്തെ കടക്കാരന്‍ പിടിയില്‍


കടക്കാർ തമ്മിൽ വാക്കുതർക്കം പതിവാണ്. ഇതിലുള്ള വൈരാഗ്യത്തിലാണ് ഹക്കീമിന്റെ കടയ്ക്ക് പ്രതി തീയിട്ടത്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നെയ്യാറ്റിൻകര: വഴുതൂരിൽ വഴിയോര തട്ടുകട കത്തിച്ച സംഭവത്തിൽ തൊട്ടടുത്ത് കടനടത്തുന്നയാളെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. വീരണകാവ്, തോട്ടംപറമുറി, റോഡരികത്തുവീട്ടിൽ അജയകുമാർ(46) ആണ് അറസ്റ്റിലായത്. ആറാലുംമൂട് അഴകറത്തലമേലെ വീട്ടിൽ ഹക്കീമിന്റെ തട്ടുകട കത്തിച്ച കേസിലാണ് പ്രതി പിടിയിലായത്. ഒക്ടോബർ 28-ന് അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.

വഴുതൂരിൽ വഴിയോര തട്ടുകട നടത്തുകയായിരുന്നു ഹക്കീം. ഇതിനടുത്തായി മറ്റൊരു കട സഹോദരനൊപ്പം നടത്തുകയായിരുന്നു പ്രതി അജയകുമാർ. ഈ കടക്കാർ തമ്മിൽ വാക്കുതർക്കം പതിവാണ്. ഇതിലുള്ള വൈരാഗ്യത്തിലാണ് ഹക്കീമിന്റെ കടയ്ക്ക് പ്രതി തീയിട്ടത്. പലവ്യജ്ഞന സാധനങ്ങളാണ് ഹക്കീം കച്ചവടം നടത്തിയിരുന്നത്. നേരത്തെയും ഹക്കീമിന്റെ കടയ്ക്കുനേരേ ആക്രമണമുണ്ടായിട്ടുണ്ട്.ഇതിനെത്തുടർന്ന് എതിർവശത്തായ കടയിൽ ഹക്കീം സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിൽ പ്രതിയുടെ ചിത്രം പതിഞ്ഞെങ്കിലും വ്യക്തമല്ലായിരുന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെയും എസ്.ഐ. ആർ.സജീവിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: thattukada neyyatinkara fired neighbor shop owner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented