സിനിമയെ വെല്ലും കവര്‍ച്ച: ബാങ്കില്‍നിന്ന് മോഷ്ടിച്ചത് 12 കോടി; ബുര്‍ഖ ധരിച്ച് ആള്‍മാറാട്ടം


ഏകദേശം ഒരുവര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് അല്‍ത്താഫ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം | ANI

മുംബൈ: സ്വകാര്യ ബാങ്കില്‍നിന്ന് 12 കോടി രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി പോലീസിന്റെ പിടിയില്‍. താണെയിലെ ഐ.സി.ഐ.സി.ഐ. ബാങ്ക് ശാഖയില്‍നിന്ന് പണം കവര്‍ന്ന കേസിലാണ് മുഖ്യപ്രതിയായ അല്‍ത്താഫ് ഷെയ്ഖി(43)നെ രണ്ടരമാസത്തിന് ശേഷം പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് ഒമ്പതുകോടി രൂപ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

ജൂലായ് 12-ാം തീയതിയാണ് താണെയിലെ ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച നടന്നത്. കേസില്‍ അല്‍ത്താഫിന്റെ സഹോദരി നിലോഫര്‍ അടക്കം നാലുപ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ താണെ പോലീസും നവിമുംബൈ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് അല്‍ത്താഫും പിടിയിലായത്.

ഏകദേശം ഒരുവര്‍ഷത്തോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് അല്‍ത്താഫ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. കവര്‍ച്ച നടന്ന ബാങ്കിലെ കസ്‌റ്റോഡിയനായി ജോലിചെയ്യുകയായിരുന്നു ഇയാള്‍. ലോക്കറുകളുടെ താക്കോല്‍ അടക്കം സൂക്ഷിക്കുന്നതായിരുന്നു ജോലി. ഇതിനിടെയാണ് പ്രതി സിനിമയെ വെല്ലുന്ന കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

മോഷണത്തിന് മുമ്പ് ബാങ്കിലെ സുരക്ഷാസംവിധാനങ്ങളെ സംബന്ധിച്ച് പ്രതി വിശദമായ പഠനം നടത്തിയിരുന്നു. കവര്‍ച്ച നടന്ന ദിവസം ബാങ്കിലെ സിസിടിവി ക്യാമറകളും അലാറം സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാക്കി. പിന്നാലെ ലോക്കറുകള്‍ തുറന്ന് പണം കൈക്കലാക്കുകയും ഈ പണം എ.സി. ഡക്ട് വഴി മാലിന്യക്കുഴലിലൂടെ പുറത്ത് എത്തിക്കുകയും ചെയ്തു. ലോക്കറില്‍നിന്ന് പണം കാണാതായതോടെയാണ് ബാങ്ക് അധികൃതര്‍ മോഷണം നടന്ന വിവരമറിയുന്നത്.

അതേസമയം, കവര്‍ച്ചയ്ക്ക് പിന്നാലെ അല്‍ത്താഫ് ഷെയ്ഖ് നാട്ടില്‍നിന്ന് മുങ്ങിയിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ രൂപമാറ്റം വരുത്തി, ബുര്‍ഖ ധരിച്ചാണ് ഇയാള്‍ കറങ്ങിനടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

ബാങ്കില്‍നിന്ന് മോഷ്ടിച്ച 12.20 കോടി രൂപയില്‍ ഒമ്പത് കോടി രൂപയും മുഖ്യപ്രതിയില്‍നിന്ന് കണ്ടെടുത്തതായാണ് പോലീസ് പറയുന്നത്. അല്‍ത്താഫിന്റെ സഹോദരി സൂക്ഷിച്ചിരുന്ന പണവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാങ്കില്‍നിന്ന് കവര്‍ന്ന മുഴുവന്‍ തുകയും ഉടന്‍ കണ്ടെടുക്കാനാകുമെന്നും കേസില്‍ കൂടുതല്‍പേര്‍ പിടിയിലാകുമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Content Highlights: thane bank robbery main accused arrested by police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented