ഗായത്രിയും പ്രവീണും
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താന്‍ ഉദ്ദേശിച്ചാണ് പ്രതിയായ പ്രവീണ്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നും ഗായത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കാനായാണ് കൊലപാതകം നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ചയാണ് കാട്ടാക്കട സ്വദേശിനിയായ ഗായത്രി(24)യെ തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് പ്രവീണ്‍ കൊലപ്പെടുത്തിയത്. തിരുവനന്തപുരത്തെ ജൂവലറിയില്‍ ഇരുവരും നേരത്തെ ജോലിചെയ്തിരുന്നു. ഒരുവര്‍ഷം മുമ്പാണ് വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ പ്രവീണ്‍, ഗായത്രിയുമായി പ്രണയത്തിലായത്. ഗായത്രിയുമായുള്ള ബന്ധം തുടരാനായിരുന്നു ആദ്യഘട്ടത്തില്‍ പ്രവീണിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് വെട്ടുകാട് പള്ളിയില്‍വെച്ച് ഗായത്രിയെ താലിചാര്‍ത്തിയത്. പിന്നീട് ഗായത്രിയുമായുള്ള ബന്ധം അവസാനിപ്പിക്കാനായിരുന്നു പ്രവീണിന്റെ നീക്കം. പക്ഷേ, ഗായത്രി ബന്ധത്തില്‍നിന്ന് പിന്മാറാന് തയ്യാറായില്ല. ഇതോടെയാണ് ഗായത്രിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറയുന്നു.
കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു ബൈക്കിലാണ് പ്രവീണ്‍ ഗായത്രിയെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ ഈ ബൈക്ക് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.
അതിനിടെ, കൊലപാതകം ആസൂത്രിതമല്ലെന്നായിരുന്നു പ്രവീണ്‍ പോലീസിന് നല്കിയ മൊഴി. തര്‍ക്കം തീര്‍ക്കാനാണ് ഗായത്രിയെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുവന്നത്. തര്‍ക്കത്തിനിടെ ഗായത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് താലികെട്ടുന്ന ചിത്രങ്ങള്‍ വാട്സാപ്പ് സ്റ്റാറ്റസ് ആക്കി. ഇത് വീണ്ടും പ്രകോപനത്തിനിടയാക്കിയെന്നും ഇതോടെയാണ് ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പ്രവീണ്‍ പോലീസിനോട് പറഞ്ഞിരുന്നു.
Content Highlights: thampanoor gayathri murder case police remand report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..