വീട് വിട്ടിറങ്ങി അമ്മയും മക്കളും; മണിക്കൂറുകളോളം തിരച്ചില്‍, മുള്‍മുനയില്‍ നാട്, ഒടുവില്‍ ആശ്വാസം


പ്രതീകാത്മക ചിത്രം/മാതൃഭൂമി

തലയോലപ്പറമ്പ്: പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വലച്ച് അമ്മയുടെയും രണ്ടു മക്കളുടെയും തിരോധാനം. വീട്ടുവഴക്കിനെത്തുടര്‍ന്ന് വീട്ടില്‍നിന്ന് പോയ ഇവരെ മണിക്കൂറുകള്‍ക്കുശേഷം ചെറുകര പാലത്തിന് സമീപത്ത് സുരക്ഷിതമായി കണ്ടെത്തുന്നതുവരെ നാടാകെ മുള്‍മുനയിലായി.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയാണ് 12-ഉം ഏഴും വയസ്സുള്ള മക്കളെയും അമ്മയെയും കാണ്മാനില്ലെന്ന് പോലീസിന് പരാതി ലഭിക്കുന്നത്. വെള്ളൂര്‍ ചെറുകരയിലെ ഇവരുടെ ബന്ധുവീട് കേന്ദ്രീകരിച്ചും സമീപത്തെ പഴയവീടുകളുമെല്ലാം പോലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ നടത്തി. ഇതിനിടെ ഒരു പുരയിടത്തില്‍ കുട്ടികളുടെ ബാഗും ചെറുകര പാലത്തിന് സമീപം ഇവരുടെ ചെരിപ്പുകളും, ഫോണും കണ്ടെത്തിയ വിവരം നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഉടന്‍ പോലീസ് അവിടെയെത്തി. പോലീസ് നിര്‍ദേശമനുസരിച്ച് അഗ്‌നിരക്ഷാസേന മൂവാറ്റുപുഴയാറ്റിലും പരിസരപ്രദേശങ്ങളിലും തിരച്ചിലാരംഭിച്ചു.

ഒടുവില്‍ ചെറുകര പാലത്തിന് സമീപത്തുനിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. കുടുംബവഴക്കാണ് ഇവര്‍ വീടുവിട്ടിറങ്ങാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ. വിജയപ്രസാദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ വിജിമോന്‍, മനോജ് കുമാര്‍, പ്രദീപ് കുമാര്‍, രാംദാസ്, സീനിയര്‍ സി.പി.ഒ.മാരായ മനോജ്, രതീഷ്, സജീഷ് എന്നിവര്‍ തിരച്ചിലിന് നേതൃത്വം നല്‍കി.

Content Highlights: thalayolaparambu kottayam missing woman and two kids found after few hours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented