പി.കെ. ബ്രിജേഷ്
കോട്ടയം: തായ്ലന്‍ഡിലേക്ക് വിദേശ ടൂര്‍ പാക്കേജ് വാഗ്ദാനംചെയ്ത് കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പാലക്കാട് ആലത്തൂര്‍ കോട്ടായി, പുളിനെല്ലി പുളിയന്‍കാട് വീട്ടില്‍ പി.കെ. ബ്രിജേഷ് (42)നെയാണ് കുമരകം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിന്‍സ് ജോസഫ് അറസ്റ്റുചെയ്തത്.
തൃശ്ശൂര്‍ സ്വദേശിയായ യുവാവും സംഘവും കഴിഞ്ഞമാസം തായ്ലന്‍ഡിലേക്ക് വിദേശ ടൂര്‍ പോകുന്നതിനായി ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന ബ്രിജേഷിന്റെ ട്രാവല്‍ ഏജന്‍സിയായ ട്രാവല്‍ കെയറിലെത്തി. തായ്ലന്‍ഡില്‍ ടൂര്‍ പാക്കേജ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് രണ്ടരലക്ഷം രൂപ വാങ്ങി.
നെടുമ്പാശേരിയില്‍നിന്ന് തായ്ലന്‍ഡിലെത്തിയ വിനോദ യാത്രാസംഘത്തിന് ബ്രിജേഷ് വാഗ്ദാനംചെയ്ത ടൂര്‍ പാക്കേജില്‍ പറഞ്ഞിരുന്ന പ്രോഗ്രാമുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് ഇവര്‍ അവിടുത്തെ ഏജന്‍സിയെ സമീപിച്ചതോടെയാണ് ബ്രിജേഷ് തായ്ലന്‍ഡില്‍ പണം അടച്ചിട്ടില്ലന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളുടെ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതോടെ വിനോദയാത്രാ സംഘം വീണ്ടും കൈയില്‍നിന്ന് തായ്ലന്‍ഡിലെ ഏജന്‍സിയില്‍ പണമടച്ച് നാട്ടിലെത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മാരാരിക്കുളത്തുനിന്ന് പ്രതിയെ പിടികൂടിയത്.
Content Highlights: thailand tour package fraud travel agency owner arrested in kottayam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..